ഗോവയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം

Update: 2018-04-28 01:39 GMT
Editor : Muhsina
ഗോവയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം
Advertising

മൂന്ന് അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടി ബിജെപിയെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് ക്യാന്പുകള്‍ സജീവമായി. എന്‍സിപിയും കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടി ബിജെപിയെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് ക്യാന്പുകള്‍ സജീവമായി. എന്‍സിപിയും കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും. അതേ സമയം കേന്ദ്ര മന്ത്രി മോനഹഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായാല്‍ ബിജെപിയെ പിന്തുണക്കാമെന്ന് മൂന്ന് അംഗങ്ങളുള്ള എം-ജി-പി അറിയിച്ചു.

നാല്‍പത് അംഗ നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 18 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ഭരണകക്ഷിയായ ബിജെപിക്ക് കിട്ടിയത് 13 സീറ്റ്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടിയും 3 വീതം സീറ്റ് നേടി. രണ്ട് സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും ഒരു സീറ്റില്‍ എന്‍സിപിയും വിജയിച്ചു. ബിജെപിക്കൊപ്പം നില്‍ക്കില്ലെന്ന നിലപാടിലാണ് ഗോവാ ഫോര്‍വേഡ് പാര്‍ട്ടി.

3 സീറ്റ് നേടിയ എംജിപി കഴിഞ്ഞ തവണ ബിജെപി സഖ്യകക്ഷിയായിരുന്നു. സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് മുന്നണി വിട്ട എംജിപി ഇത്തവണ ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എംജിപി ബിജെപിക്കൊപ്പം നിലയിറുപ്പിച്ചാലും ഗോവഫോര്‍വേഡ് പാര്‍ട്ടി പിന്തുണച്ചാല്‍ കോണ്‍ഗ്രസിന് ഭരണം ഉറപ്പാക്കാം. എന്‍ സി പിയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

ഗോവയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എഐസിസി അംഗം ദിഗ്വിജയ് സിംഗിന്റെ നേതൃത്വത്തിലാണ് ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്ഗരി, മനോഹര്‍ പരീക്കര്‍ എന്നിവരാണ് ബിജെപിയുടെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News