ദലിതര്‍ക്കെതിരായ അതിക്രമം തടയാന്‍ പുതിയ നിയമം നിര്‍മിക്കും: രാജ്നാഥ് സിങ്

Update: 2018-05-07 16:53 GMT
ദലിതര്‍ക്കെതിരായ അതിക്രമം തടയാന്‍ പുതിയ നിയമം നിര്‍മിക്കും: രാജ്നാഥ് സിങ്
Advertising

രാജ്യത്ത് ദലിതര്‍ക്കെതിരായ അതിക്രമം ബിജെപി അധികാരമേറ്റ ശേഷം വര്‍ധിച്ചുവെന്ന് പ്രതിപക്ഷം

രാജ്യത്ത് ദലിത് വിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ തടയാന്‍ പുതിയ നിയമം നിര്‍മിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ലോക്സഭയില്‍ നടന്ന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. രാജ്യത്ത് ദലിതര്‍ക്കെതിരായ അതിക്രമം ബിജെപി അധികാരമേറ്റ ശേഷം വര്‍ധിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

പി കരുണാകരന്‍ എംപി നല്‍കിയ നോട്ടീസിലാണ് ദലിതര്‍ക്കെതിരായി നടക്കുന്ന അതിക്രമം ലോക്സഭ ചര്‍ച്ചക്കെടുത്തത്. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതായി പ്രതിപക്ഷം ആരോപിച്ചു. പശുസംരക്ഷണത്തിന്റെ പേരില്‍ ദലിത് വിഭാഗങ്ങള്‍ ക്രൂരമായ പീഡനം പ്രധാനമന്ത്രിയുടെ നാട്ടില്‍ അടക്കം നേരിടേണ്ടി വന്നുവെന്നും പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. ഗുജറാത്തില്‍ ദലിതര്‍ ആക്രമിക്കപ്പെട്ടത് വേദനാജനകമാണെന്നും പശുസംരക്ഷകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ദലിത് പീഡനം തടയുന്നതിന് ആവശ്യമെങ്കില്‍ പുതിയ നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ദലിതര്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കാനുള്ള വെല്ലുവിളി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി രാജ്നാഥ് സിങ് പറഞ്ഞു. ദലിത് വിഭാഗത്തിന്റെ സാമൂഹ്യ-സാന്പത്തിക നവീകരണത്തിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Tags:    

Similar News