കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ണാടക നിയമസഭ പ്രമേയം
അവതരിപ്പിച്ച് 45 മിനുട്ടിനകം എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെ പ്രമേയം പാസ്സായി. കര്‍ണാടകയിലെ 4ജ0ലസംഭരണികളില്‍ ഇപ്പോള്‍തന്നെ വെള്ളം
കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ണാടക നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. നദീജലം കുടിവെള്ളത്തിനായി മാത്രമേ ഉപയോഗിക്കാനാവൂ എന്നാണ് ഒറ്റവരി
അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. ബംഗളൂരുവിലെയും കാവേരിയുടെ തീരത്തുള്ള ഗ്രാമങ്ങളിലെയും കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ മാത്രമേ കാവേരി ജലം ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് പ്രമേയം പറയുന്നു. എന്നാല്‍ തമിഴ്നാടിന് വെള്ളം സെക്കന്റില്‍ 6000 ഘനഅടി വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് പ്രമേയത്തിലെവിടെയും പരാമര്‍ശിക്കുന്നില്ല. ഇത് സുപ്രീം കോടതിയും കര്‍ണാടക സര്‍ക്കാരും തമ്മില്‍ തുറന്ന നിയമയുദ്ധത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. ബി ജെ പിയില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറാണ് പ്രമേയം അവതരിപ്പിച്ചത്.
ജനതാദളും കോണ്‍ഗ്രസും പ്രമേയത്തിന് പൂര്‍ണ പിന്തുണ അറിയിച്ചു. അവതരിപ്പിച്ച് 45 മിനുട്ടിനകം എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെ പ്രമേയം പാസ്സായി. കര്‍ണാടകയിലെ 4ജ0ലസംഭരണികളില്‍ ഇപ്പോള്‍തന്നെ വെള്ളം കുറവാണെന്നും കുടിവെള്ളത്തിനല്ലാതെ വേറൊന്നിനും വെള്ളം വിട്ടുകൊടുക്കാനാകില്ലെന്നും പ്രമേയം വ്യക്തമാക്കുന്നുണ്ട്. ഏഴു ദിവസത്തേക്ക് തമിഴ്നാടിന് സെക്കന്റില്‍ ആറായിരം ഘനഅടി വെള്ളം വിട്ടുനല്‍കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. പ്രമേയം കോടതിയില്‍ സമര്‍പ്പിക്കും വരെ കാവേരി ജലം തമിഴ്നാടിന് വിട്ടുനല്‍കില്ല. അതിനാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരാനാണ് സാധ്യത.