പശുസംരക്ഷണത്തിന്റെ പേരില്‍ കാവിസേന ദരിദ്രരായ ഹിന്ദുക്കളെയും വേട്ടയാടുന്നു: മായാവതി
ദരിദ്രരായ ദലിതരും താഴ്ന്ന ജാതിക്കാരും അതിക്രമങ്ങള്‍ക്ക് ഇരകളാവുകയാണ്. ഗവണ്‍മെന്റിന്റെ പിന്‍ബലത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.
പശുസംരക്ഷണത്തിന്റെ പേരില്‍ കാവിസേനയിലെ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ദരിദ്രരായ ഹിന്ദുക്കളെയും വേട്ടയാടുന്നുവെന്ന് ബിഎസ്പി നേതാവ് മായാവതി. അതേസമയം ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് യുപി ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്നും മായാവതി ആരോപിച്ചു.
''ഹിന്ദു യുവ വാഹിനിയുടെ പേരില്‍ സംസ്ഥാനത്ത് തികഞ്ഞ അരാജകത്വമാണ് നടപ്പിലായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ എല്ലാമറിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ് ബിജെപി ഗവണ്‍മെന്റ്.'' മായാവതി പറഞ്ഞു. ഉത്തരാഖണ്ഡിലെ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഉത്തരാഖണ്ഡിലെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളും യുപിയിലേതിന് സമാനമാണ്. ദരിദ്രരായ ദലിതരും താഴ്ന്ന ജാതിക്കാരും അതിക്രമങ്ങള്‍ക്ക് ഇരകളാവുകയാണ്. ഗവണ്‍മെന്റിന്റെ പിന്‍ബലത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.
അടുത്തിടെ ഗോരക്പൂര്‍ എംഎല്‍എ വിനയ് ശങ്കര്‍ തിവാരിയുടെ വീട്ടില്‍ നടന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും അവര്‍ പറഞ്ഞു.