ഹിമാചലില്‍ വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നു; നഷ്ടപരിഹാരം വാഗ്ദാനം മാത്രം
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷിനാശം സംഭവിക്കുന്ന ഹിമാചല്‍ പ്രദേശിലെ ചെറുകിട കര്‍ഷകര്‍ ഇപ്പോഴും മാറി മാറി വരുന്ന സര്‍ക്കാരുകളുടെ കരുണ കാത്ത് കിടക്കുകയാണ്
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷിനാശം സംഭവിക്കുന്ന ഹിമാചല്‍ പ്രദേശിലെ ചെറുകിട കര്‍ഷകര്‍ ഇപ്പോഴും മാറി മാറി വരുന്ന സര്‍ക്കാരുകളുടെ കരുണ കാത്ത് കിടക്കുകയാണ്. വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണമോ നഷ്ടപരിഹാരമോ സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ് ഇവരുടെ പരാതി. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്യുന്നത് മാത്രമാണ് മിച്ചം.
ഇത് ഗോവിന്ദ് റാം. സ്വന്തം പറമ്പില്‍ കാബേജ്, മുള്ളങ്കി, പയര്‍, തക്കാളി തുടങ്ങിയവ കൃഷി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ഷിംലയിലെ ഒരു ചെറുകിട കര്‍ഷകന്‍. പക്ഷെ കുരങ്ങും പന്നിയുമെല്ലാം ചേര്‍ന്ന് കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെ ഗോവിന്ദ് റാമിന്‍റെ കൃഷി നഷ്ടത്തിലായി.
ഗോവിന്ദ് റാമിനെ പോലെ നിരവധി കര്‍ഷകരുണ്ട്. കൃഷി നശിച്ചാലും പക്ഷെ വാഗ്ദാനങ്ങളല്ലാതെ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് സഹായം ലഭിക്കാറില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. എല്ലാ തെരഞ്ഞെടുപ്പ് കാലത്തേയും പോലെ ഇത്തവണയും വന്യജീവികള്‍ ഉണ്ടാക്കുന്ന കൃഷി നാശത്തിന് ധനസഹായമെന്ന വാഗ്ദാനം പാര്‍ട്ടികള്‍ നല്‍കിയിട്ടുണ്ട്.