തമിഴ്നാട്ടിലെ ബസ് നിരക്ക് വര്‍ധനയ്ക്കെതിരെ പ്രതിപക്ഷ പ്രക്ഷോഭം

Update: 2018-05-07 03:22 GMT
Editor : Sithara
തമിഴ്നാട്ടിലെ ബസ് നിരക്ക് വര്‍ധനയ്ക്കെതിരെ പ്രതിപക്ഷ പ്രക്ഷോഭം
Advertising

ഇന്നലെ ഡിഎംകെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.

തമിഴ്നാട്ടിലെ ബസ് നിരക്ക് വര്‍ധനയ്ക്കെതിരെ പ്രതിപക്ഷ പ്രക്ഷോഭം ശക്തമാക്കുന്നു. ഇന്നലെ ഡിഎംകെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ഈ മാസം 13ന് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു.

Full View

പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് കുറഞ്ഞ നിരക്കില്‍ 20 പൈസയുടെ കുറവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത വര്‍ധനവ് പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിരക്ക് വര്‍ധനയ്ക്ക് ശേഷം പ്രതിപക്ഷം വിവിധയിടങ്ങളില്‍ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുന്നത്.

ഡിഎംകെ നയിക്കുന്ന മുന്നണിയിലേയ്ക്ക് തിരിച്ചെത്തിയ എംഡിഎംകെ നേതാവ് വൈക്കോ 12 വര്‍ഷത്തിനു ശേഷമാണ് ഡിഎംകെ ഓഫിസില്‍ എത്തിയത്. യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും വൈക്കോ എത്തി. കൂടാതെ കോണ്‍ഗ്രസ്, വിടുതലൈ സിരുത്തൈ, ലീഗ് നേതാക്കളും യോഗത്തിനെത്തി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News