റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് കൈത്താങ്ങായി ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ
റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഏറ്റവും അനിവാര്യമായ സഹായങ്ങളുമായാണ് ജമാഅത്തെ ഇസ്‍ലാമിയുടെ കീഴിലുള്ള വിഷന്‍ 2026 പ്രവര്‍ത്തകര്‍ നൂഹിലെത്തിയത്. മെഡിക്കല്‍ ക്യാന്പിന് പിന്തുണയുമായി അൽഷിഫ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി..
കേന്ദ്ര സർക്കാറിന്റെ പുറത്താക്കൽ ഭീഷണികൾക്കിടയിലും റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് കൈത്താങ്ങായി ഡല്‍ഹി ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ. ഹരിയാനയിലെ നൂഹില്‍ കഴിയുന്ന നിസഹായരായ അഭയാർത്ഥികൾക്കാണ് ഭക്ഷണവും വസ്ത്രവുമടങ്ങിയ കിറ്റുകള്‍ എത്തിച്ചത്. ഫൌണ്ടേഷന്‍ നടപ്പാക്കുന്ന വിഷൻ 2026ന്റെ ഭാഗമായി അൽഷിഫ ആശുപത്രിയുമായി സഹകരിച്ച് മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചു.
വിശപ്പിനോടും രോഗങ്ങളോടും കാലാവസ്ഥയോടും മല്ലിട്ട് ജീവിക്കുന്ന റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഏറ്റവും അനിവാര്യമായ സഹായങ്ങളുമായാണ് ജമാഅത്തെ ഇസ്‍ലാമിയുടെ കീഴിലുള്ള വിഷന്‍ 2026 പ്രവര്‍ത്തകര്‍ നൂഹിലെത്തിയത്. മെഡിക്കല്‍ ക്യാന്പിന് പിന്തുണയുമായി അൽഷിഫ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമെത്തി. അടിയന്തിര ഘട്ടങ്ങളില്‍പോലും ചികിത്സ കിട്ടാന്‍ പ്രയാസപ്പെടുന്ന അഭയാർത്ഥി സമൂഹത്തിന് മെഡിക്കല്‍ ക്യാമ്പ് ഏറെ ഗുണകരമായി.
ഭക്ഷണ-വസ്ത്ര കിറ്റുകളും ശൈത്യകാലത്തേക്ക് ആവശ്യമായ പുതപ്പുകളും സംഘം കൈമാറി. നൂഹിലെ 5 അഭയാർത്ഥി കാമ്പുകളിൽ നിന്നുള്ള 2000 പേര്‍ പരിപാടിക്കെത്തിയത് 2008 ല്‍ സ്ഥാപിതമായ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ 5 വര്‍ഷം മുന്പാണ് അഭയാർത്ഥികളുടെ ക്ഷേമവും പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പെടുത്തുയത്. അഭയാർത്ഥി കുടിലുകൾക്ക് സുരക്ഷിതമായ മേൽക്കൂര, കുട്ടികള്‍ക്ക് വിദ്യാഭ്യാസം എന്നിവയാണ് ഫൗണ്ടേഷന്റെ അടുത്ത ലക്ഷ്യം.