രണ്ടിലയിൽ കൂടുതൽ തെളിവുകൾ; ഇരുപക്ഷവും സത്യവാങ്മൂലം നൽകി
രണ്ടില ചിഹ്നവും എഐഎഡിഎംകെ പാർട്ടി പേരും ലഭിയ്ക്കാനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ പാര്‍ട്ടിയിലെ ഇരുപക്ഷവും നല്‍കിയ കേസില്‍ കുടുതൽ തെളിവുകൾ ഹാജരാക്കി. ടിടിവി ദിനകരൻ പക്ഷം..
രണ്ടില ചിഹ്നവും എഐഎഡിഎംകെ പാർട്ടി പേരും ലഭിയ്ക്കാനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ പാര്‍ട്ടിയിലെ ഇരുപക്ഷവും നല്‍കിയ കേസില്‍ കുടുതൽ തെളിവുകൾ ഹാജരാക്കി. ടിടിവി ദിനകരൻ പക്ഷം എഴുതി തയ്യാറാക്കിയ 111 പേജുകളുള്ള, സത്യവാങ്മൂലമാണ് സമർപ്പിച്ചത്. കൂടുതൽ തെളിവുകൾ ഹാജരാക്കാൻ മൂന്ന് ദിവസത്തെ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണപക്ഷം നൽകിയ സത്യവാങ്മൂലം 82 പേജുകൾ ഉള്ളതാണ്. നവംബർ എട്ടിന് കേസ് പരിഗണിച്ച കമ്മിഷൻ 13നുള്ളിൽ തെളിവുകൾ ഹാജരാക്കാൻ ഇരുപക്ഷങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. കേസിൽ നവംബർ പത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി കമ്മിഷന് നിർദേശം നൽകിയിരുന്നെങ്കിലും അത് നടപ്പായിട്ടില്ല.