ഹരിയാനയില്‍ ശിവസേന പ്രവര്‍ത്തകര്‍ ഇറച്ചിക്കടകള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു

Update: 2018-05-09 02:50 GMT
Editor : Ubaid
ഹരിയാനയില്‍ ശിവസേന പ്രവര്‍ത്തകര്‍ ഇറച്ചിക്കടകള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു
Advertising

ഇന്നലെ വൈകുന്നേരം മുതലാണ് ഇറച്ചി കടകളും മാസാഹാര ശാലകളും അടച്ച് പൂട്ടണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയത്.

ഹരിയാനയില്‍ ശിവസേന പ്രവര്‍ത്തകര്‍ ഇറച്ചിക്കടകള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. നവരാത്രി ആഘോഷങ്ങള്‍ അവസാനിക്കുന്നത് യാതൊരു മാംസവും വില്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് ശിവസേനയുടെ നിലപാട്. കെ.എഫ്‍.സിയുടെ ഔട്ട്‌ലെറ്റടക്കം ഇത്തരത്തില്‍ അടപ്പിച്ചിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം മുതലാണ് ഇറച്ചി കടകളും മാസാഹാര ശാലകളും അടച്ച് പൂട്ടണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയത്. ഇതിന് വിസമ്മതിച്ചവരെ ഭീഷണിപ്പെടുത്തി. ഹരിയാനയില്‍ നൂറ് കണക്കിന് കടകളാണ് ശിവസേന പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. രാജ്യാന്തര ബ്രാന്‍ഡായ കെ.എഫ്‍.സിയുടെ ഔട്ട്‌ലെറ്റടക്കം ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി അടപ്പിച്ചിട്ടുണ്ട്. നവരാത്രി ആഘോഷങ്ങള്‍ അവസാനിക്കുന്നത് വരെ വരെ ഇറച്ചി കടകളോ മാംസാഹാര ശാലകളോ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ശിവസേനയുടെ പേരില്‍ കടകള്‍ക്ക് മുന്നില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. നവരാത്രിക്ക് ശേഷവും എല്ലാ വ്യാഴാഴ്ചയും കടകള്‍ അടച്ചിടണമെന്നും ശിവസേന പ്രവര്‍ത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് കരുതേണ്ടെന്ന് ഭീഷണിപ്പെടുത്തിയതായി കടയുടമകള്‍ പറയുന്നു. ശിവസേന പ്രവര്‍ത്തകര്‍ നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിച്ചപ്പോഴും പോലീസ് കാഴ്ചക്കാരായി നോക്കി നിന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News