കശ്‍മീര്‍ സംഘര്‍ഷം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു

Update: 2018-05-11 18:17 GMT
കശ്‍മീര്‍ സംഘര്‍ഷം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു
Advertising

കശ്മീര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ജമ്മു കശ്മീര്‍ സര്‍ക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്.

കശ്മീര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ജമ്മു കശ്മീര്‍ സര്‍ക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. സൈനിക നടപടിയില്‍ 46 പേര്‍ കൊല്ലപ്പെട്ടതിന് പുറമെ നിരവിധി പേര്‍ക്ക് ഗുരുതര പരിക്കേറ്റു എന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്. സംഘര്‍ഷം തുടരുന്നതില്‍ കമ്മീഷന്‍ ആശങ്ക അറിയിച്ചു. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വ കക്ഷി യോഗം വിളിച്ചു.

കശ്മീരില്‍ സൈന്യം പെല്ലറ്റ് തോക്കുകള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ പ്രയോഗിക്കുന്നതിനാല്‍ പ്രതിഷേധക്കാരും അല്ലാത്തവരുമായ 2000ത്തോളം പേര്‍ക്കാണ് ഇതിനകം ഗുരുതര പരിക്കേറ്റത്. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ ഇടപെടുകയായിരുന്നു. നോട്ടീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ജമ്മുകശ്മീര്‍ സര്‍ക്കാരും രണ്ടാഴ്ചക്കകം മറുപടി നല്‍കണം. സംഘര്‍ഷം തുടരുന്നതില്‍ മനുഷ്യവകാശ കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തി. അതിനിടെ കശ്മീര്‍ താഴ്വരയില്‍ മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല എന്ന വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. പത്രം ഓഫീസുകളില്‍ ഉണ്ടായ റെയ്ഡ് ഒരു തെറ്റിദ്ദാരണയെ തുടര്‍ന്നായിരുന്നെന്നും റെയ്ഡിന് ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം പാര്‍ലമെന്റിന്റെ വര്‍ഷ കാല സമ്മേളനത്തിലടക്കം ചര്‍ച്ചയാവുകയും വിമര്‍ശം ശക്തമാവുകയും ചെയ്തതോടെ പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി മെഹ് ബൂബ മുഫ്തി സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. മറ്റന്നാള്‍ ശ്രീ നഗറിലാണ് യോഗം.

Tags:    

Similar News