ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന് ആര്‍എസ്എസ് സര്‍വെ

Update: 2018-05-11 13:17 GMT
Editor : Alwyn K Jose
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന് ആര്‍എസ്എസ് സര്‍വെ
Advertising

ഗുജറാത്തില്‍ കത്തിപ്പടരുന്ന ദലിത് പ്രക്ഷോഭവും മറ്റു സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങളുടെയും പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി ഏറ്റുവാങ്ങുമെന്ന് ആര്‍എസ്എസ് സര്‍വെ.

ഗുജറാത്തില്‍ കത്തിപ്പടരുന്ന ദലിത് പ്രക്ഷോഭവും മറ്റു സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങളുടെയും പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി ഏറ്റുവാങ്ങുമെന്ന് ആര്‍എസ്എസ് സര്‍വെ. നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി വന്‍തോല്‍വി നേരിടുമെന്നാണ് ആര്‍എസ്എസ് നടത്തിയ ആഭ്യന്തര സര്‍വെ ഫലം. 182 അംഗ നിയമസഭയില്‍ ബിജെപി പരമാവധി 65 സീറ്റുകള്‍ വരെയെ നേടുകയുള്ളുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉനയിലെ ദലിത് മര്‍ദനത്തിനു പിന്നാലെ സംസ്ഥാനത്ത് ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങളുടെ മനസ് അളക്കാന്‍ ആര്‍എസ്എസ് സര്‍വെ നടത്തിയത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലവിലെ ബിജെപി വിരുദ്ധ വികാരം പാര്‍ട്ടിക്ക് വന്‍ ആഘാതമേല്‍പ്പിക്കുമെന്ന് സര്‍വെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരിട്ട് ജനങ്ങളില്‍ നിന്നു അഭിപ്രായം തേടുകയായിരുന്നു. ദലിത് പ്രക്ഷോഭം ഹിന്ദു വോട്ടുകളെ വിഭജിക്കുമെന്നും ദലിതുകള്‍ ബിജെപിയില്‍ നിന്നു അകലുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനൊപ്പം പട്ടേല്‍ വിഭാഗത്തിന്റെ സംവരണ പ്രക്ഷോഭവും ബിജെപിക്കുണ്ടാക്കുന്ന ക്ഷീണം വലുതാണ്. ഇതേസമയം, നിലവില്‍ ഉയര്‍ന്നുനില്‍ക്കുന്ന ദലിത് പ്രക്ഷോഭത്തിന് വിവിധ സമുദായങ്ങള്‍ പിന്തുണ അറിയിച്ച് രംഗത്തുവരുന്നതും ബിജെപിക്ക് തലവേദനയാകുകയാണ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News