ഗുജറാത്ത് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം അവസാനിച്ചു

Update: 2018-05-11 22:44 GMT
Editor : Muhsina
ഗുജറാത്ത് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം അവസാനിച്ചു
Advertising

മോദിയും മന്‍ മോഹന്‍ സിംഗും അമിതാഷായും അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യം ഗുജറാത്തില്‍ ഇന്ന് പ്രചാരണക്കളം സജീവമാക്കി.

ഗുജറാത്തിലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു. പ്രതിപക്ഷത്തിരുന്ന് അഴിമതിക്കതിരെ ശബ്ദിച്ച ബിജെപി അധികാരത്തിലെത്തിയപ്പോള്‍ മൌനത്തിലാണെന്ന് രാജ് കോട്ടില്‍ പ്രചാരണത്തിനെത്തിയ മുന്‍ പ്രധാന മന്ത്രി മന്‍‌മോഹന്‍ സിംഗ് കുറ്റപ്പെടുത്തി. സൂറത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദിയും ആദ്യഘട്ടത്തിലെ പ്രചാരണത്തിന് വിരാമമിട്ടു.

മോദിയും മന്‍ മോഹന്‍ സിംഗും അമിതാഷായും അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യം ഗുജറാത്തില്‍ ഇന്ന് പ്രചാരണക്കളം സജീവമാക്കി. രാജ്കോട്ടില്‍ കോണ്‍ഗ്രസ്സിന്‍റെ പ്രചാരണത്തിന് ആവേശം പകര്‍ന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബിജെ‌പിക്കെതിരെ ആഞ്ഞടിച്ചു. പ്രതിപക്ഷത്തിരുന്ന് അഴിമതിക്കതിരെ ശബ്ദിച്ച ബിജെപി അധികാരത്തിലെത്തിയപ്പോള്‍ മൌനത്തിലാണെന്ന് മന്‍മോഹന്‍ സിംഗ്.

ബിജെപിക്കെതിരെ വ്യാപാരികളുടെ ശക്തമായ വികാരം നിലനില്‍ക്കുന്ന സൂറത്തിലായിരുന്നു പ്രധാന മന്ത്രിയുടെ യുടെ റാലി. താഴെകിടയിലുള്ളവനാണ് മോദി എന്ന കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യറുടെ ആക്ഷേപം പ്രധാന മന്ത്രി സൂറത്തില്‍ പ്രചാരണായുധമാക്കി.

സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത്, കച്ച് തുടങ്ങിയ മേഖലകളിലെ 89 നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. 57 വനിതകളടക്കം 977 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. രണ്ടാം ഘട്ടത്തില്‍ വോട്ടടുപ്പ് നടക്കാനിരിക്കുന്ന മഹ്സേന മണ്ഡലത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായും പ്രചാരണം നടത്തി.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News