റോബര്‍ട്ട് വാദ്രയുടെ കമ്പനിക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്
ബിക്കാനീറില്‍ വ്യാജ കമ്പനികളുടെ പേരില്‍ വാദ്രയും കൂട്ടാളികളും കള്ളപ്പണം ഉപയോഗിച്ച് 377.44 ഹെക്ടര്‍ ഭൂമി വാങ്ങിയെന്നാണ് കേസ്
രാജസ്ഥാനിലെ ബിക്കാനീറില്‍ വ്യാജ കമ്പനികളുടെ പേരില്‍ ഭൂമി വാങ്ങിയെന്ന ആരോപണത്തില്‍ റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥതിയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. മണി ലോണ്ടറിംഗ് നിരോധന നിയമപ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ സാമ്പത്തിക വിവരങ്ങളുടെ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ബിക്കാനീറില്‍ വ്യാജ കമ്പനികളുടെ പേരില്‍ വാദ്രയും കൂട്ടാളികളും കള്ളപ്പണം ഉപയോഗിച്ച് 377.44 ഹെക്ടര്‍ ഭൂമി വാങ്ങിയെന്നാണ് കേസ്. നേരത്തെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഓഫീസുകളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ പിടിച്ചെടുത്ത രേഖകളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നോട്ടീസെന്നാണ് വിവരം