സൈനികരുടെ മൃതദേഹങ്ങളോട് കേന്ദ്ര സർക്കാരിന്റെ ക്രൂരമായ അവഗണന

Update: 2018-05-13 00:52 GMT
Editor : Muhsina
സൈനികരുടെ മൃതദേഹങ്ങളോട് കേന്ദ്ര സർക്കാരിന്റെ ക്രൂരമായ അവഗണന
Advertising

സൈനികരുടെ മൃതദേഹങ്ങള്‍ കൊണ്ടുവന്നത് കാർഡ്ബോ‍‍ഡില്‍ പൊതിഞ്ഞ നിലയില്‍. അരുണാചൽ പ്രദേശിൽ കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച..

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങളോട് കേന്ദ്ര സർക്കാരിന്റെ ക്രൂരമായ അവഗണന. സൈനികരുടെ മൃതദേഹങ്ങള്‍ കൊണ്ടുവന്നത് കാർഡ്ബോ‍‍ഡില്‍ പൊതിഞ്ഞ നിലയില്‍. അരുണാചൽ പ്രദേശിൽ കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങളോടാണ് കേന്ദ്ര സര്‍ക്കാറിന്റെ ക്രൂരമായ അവഗണന. അപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹം കാർഡ്ബോ‍‍ഡ് പെട്ടികളിൽ പൊതിഞ്ഞ് അലക്ഷ്യമായി നിലത്തിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. ലഫ്റ്റനന്റ് ജനറൽ എച്ച്എസ് പനാഗ് ചിത്രമടക്കം സംഭവം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. ''ഏഴു ചെറുപ്പക്കാർ ഇന്നലെ പകലിലേക്ക് ഇറങ്ങി.. ഇന്ത്യയെ, അവരുടെ മാതൃരാജ്യത്തെ സേവിക്കാൻ.. ഇങ്ങനെയാണ് അവർ വീട്ടിലേക്ക് മടങ്ങി വന്നത്.." അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Seven young men stepped out into the sunshine yesterday, to serve their motherland. India.
This is how they came home. pic.twitter.com/OEKKcyWj0p

— Lt Gen H S Panag(R) (@rwac48) October 8, 2017

കഴിഞ്ഞ ദിവസമാണ് അരുണാചൽ പ്രദേശിൽ തവാങ്ങിനടുത്ത് ചൈനീസ് അതിർത്തിയിൽ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റർ തകർന്ന് വീണത്. രണ്ട് പൈലറ്റുമാര്‍, അഞ്ച് വ്യോമസേനാ ഉദ്യോ​ഗസ്ഥര്‍, രണ്ട് സൈനികര്‍ എന്നിവരുള്‍പ്പെടെ 7പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News