സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണം; മൂന്നാമത്തെ ഭീകരന്റെ മൃതദേഹം കണ്ടെടുത്തു

Update: 2018-05-13 07:30 GMT
Editor : Muhsina
സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണം; മൂന്നാമത്തെ ഭീകരന്റെ മൃതദേഹം കണ്ടെടുത്തു
Advertising

കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് ഭീകരര്‍ ക്യാമ്പ് ആക്രമിച്ചത്. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. സൈനികരുടെ മരണം വെറുതയാവില്ലെന്ന് ആഭ്യന്തരമന്ത്രി..

സിലെത്പൊരയിലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച സംഘത്തിലെ മൂന്നാമത്തെ ഭീകരന്‍റെ മൃതദേഹം കണ്ടെടുത്തു. ആര്‍പിഎഫ് ക്യാമ്പിലെ കെട്ടിടാ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മേഖലയിലെ തെരച്ചില്‍സൈന്യം അവസാനിപ്പിച്ചു. ഭീകരുടെ ആക്രമണത്തില്‍ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്.

സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് സംഘത്തിലെ മൂന്നാമത്തെ ഭീകരന്‍റെ മൃതദേഹമാണ് സൈന്യം കണ്ടെത്തിയത്. കെട്ടിടങ്ങള്‍ക്കിടയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് ഭീകരര്‍ ക്യാമ്പ് ആക്രമിച്ചത്. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. സൈനികരുടെ മരണം വെറുതയാവില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യം മുഴുവന്‍ സൈനികരുടെ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പ്രായപൂര്‍ത്തിയാകാത്ത ഒരു തീവ്രവാദിയടക്കം രണ്ട് പേരെ കഴിഞ്ഞ ദിവസം സൈന്യം കൊലപ്പെടുത്തിയിരുന്നു, അതിനിടെ അവന്തിപൊരയില്‍ ഭീകരരുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു പ്രദേശവാസിക്ക് പരുക്കേറ്റു. പ്രതിഷേധക്കാര്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News