ബാങ്കുകളില്‍ ഇനി ആര്‍ബിഐയുടെ മിന്നല്‍ പരിശോധന: പണമിടപാടുകള്‍ സൂക്ഷ്മ നിരീക്ഷണത്തില്‍

Update: 2018-05-14 22:21 GMT
Editor : Damodaran
ബാങ്കുകളില്‍ ഇനി ആര്‍ബിഐയുടെ മിന്നല്‍ പരിശോധന: പണമിടപാടുകള്‍ സൂക്ഷ്മ നിരീക്ഷണത്തില്‍
Advertising

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്‍സ്‌പെക്ടര്‍മാര്‍ രാജ്യത്തെ ബാങ്കുകളില്‍ മിന്നല്‍ പരിശോധന നടത്തും. സൂക്ഷ്മനിരീക്ഷണത്തിനായാണ് ആര്‍ബിഐ ഉദ്ദ്യോഗസ്ഥന്മാര്‍ മിന്നല്‍ പരീക്ഷണം നടത്തുക

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്‍സ്‌പെക്ടര്‍മാര്‍ രാജ്യത്തെ ബാങ്കുകളില്‍ മിന്നല്‍ പരിശോധന നടത്തും. സൂക്ഷ്മനിരീക്ഷണത്തിനായാണ് ആര്‍ബിഐ ഉദ്ദ്യോഗസ്ഥന്മാര്‍ മിന്നല്‍ പരീക്ഷണം നടത്തുക. ബാങ്കുകളിലെ പ്രവര്‍ത്തനവും 1000, 500 നോട്ട് കൈമാറ്റവും നിരീക്ഷിക്കുകയാണ് ദൗത്യം. അസാധുവായ 1000, 500 നോട്ട് കൈമാറ്റത്തിലേര്‍പ്പെടുന്നവരെ നിരീക്ഷിക്കുന്നതോടൊപ്പം ബാങ്കുകളില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ആര്‍ബിഐ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമപ്രധാനമായ പഴയ നോട്ടുകളില്‍ നിന്ന് പുതിയ നോട്ടുകളിലേക്കുള്ള മാറ്റത്തില്‍ ആര്‍ബിഐ കൃത്യമായ മേല്‍നോട്ടം വഹിക്കുമെന്നും അറിയിച്ചു. നിലവിലത്തെ നോട്ട് പിന്‍വലിക്കലും പുതിയ സീരിസ് നോട്ട് പുറത്തിറക്കലുമാണ് ആര്‍ബിഐയുടെ ചുമതല. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്.


ആഴ്ചകളെടുത്തേക്കാവുന്ന ഈ പ്രക്രിയയ്ക്ക് ഇടയില്‍ ആര്‍ബിഐ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബാങ്കര്‍ പറഞ്ഞു. ദിനംപ്രതിയുള്ള പണമിടപാടുകളും കൃത്യമായി നിരീക്ഷിക്കപ്പെടും.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News