രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഡിസംബര്‍ 31 ന്
രാഷ്ട്രീയ പ്രവേശ ചര്‍ച്ച തുടരവെ, രജനീകാന്ത് ആരാധക സംഗമം ചെന്നൈയില്‍ ആരംഭിച്ചു. കോടന്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് സംഗമം. ഈ മാസം..
ഡിസംബര്‍ മുപ്പത്തി ഒന്നിന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിയ്ക്കുമെന്ന് രജനീ കാന്ത്. ഇന്ന് ചെന്നൈ കോടമ്പക്കത്ത് തുടങ്ങിയ ആരാധക സംഗമത്തില്‍വച്ചാണ് രജനിയുടെ പ്രസ്താവന. രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അടുത്തൊന്നും നിലപാടെടുക്കില്ലെന്നായിരുന്നു മെയ് മാസത്തില്‍ നടത്തിയ ആരാധക സംഗമത്തില്‍ രജനീകാന്ത് പറഞ്ഞിരുന്നത്.
''ഞാന്‍ രാഷ്ട്രീയത്തില്‍ പുതിയതല്ല. എനിയ്ക്ക് രാഷ്ട്രീയം അറിയാം. അതിനാലാണ് പ്രഖ്യാപനത്തിന് സമയമെടുത്തത്. രാഷ്ട്രീയം അറിയാത്ത ആളായിരുന്നെങ്കില്‍ നേരത്തെ പ്രഖ്യാപനം ഉണ്ടാകുമായിരുന്നു. ജനങ്ങള്‍ എത്രത്തോളം എന്റെ രാഷ്ട്രീയ പ്രവേശം ആഗ്രഹിയ്ക്കുന്നുണ്ടെന്ന് അറിയില്ല. എന്നാല്‍ മാധ്യമങ്ങള്‍ ആഗ്രഹിയ്ക്കുന്നു. 31ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിയ്ക്കും.'' രജനീകാന്ത് പറഞ്ഞു.
രജനിയുടെ ആരാധാകരെ സംബന്ധിച്ച് ഏറെ കാലമായി കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന പ്രഖ്യാപനമായിരുന്നു ഇത്. മെയ് മാസത്തില്‍ നടത്തിയ ആരാധക സംഗമത്തില്‍ സിനിമ മാത്രമാണ് മനസിലെന്നും രാഷ്ട്രീയം ഇല്ലെന്നുമായിരുന്നു രജനിയുടെ പ്രതികരണം. എന്നാല്‍, യുദ്ധ സജ്ജരായിരിയ്ക്കാന്‍ ആരാധകരോട് ആഹ്വാനം ചെയ്തിരുന്നു. രജനിയെക്കാണാനും ഫൊട്ടോ എടുക്കാനും എത്തിയ ആരാധകര്‍ക്ക് അപ്രതീക്ഷിതായിരുന്നു ഈ പ്രഖ്യാപനം. ആറു ദിവസം നീളുന്ന ആരാധക സംഗമം 31നാണ് സമാപിയ്ക്കുന്നത്. ഓരോ ദിവസവും തിരഞ്ഞെടുത്ത ജില്ലകളില്‍ നിന്നുള്ള ആയിരം ആരാധകരെയാണ് രജനീകാന്ത് കാണുന്നത്.