എടിഎമ്മുകളിലെ കറന്‍സി ക്ഷാമം; തെറ്റായ വാര്‍ത്തയെന്ന് സര്‍ക്കാര്‍
80 ശതമാനം എടിഎമ്മുകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിയെന്നാണ് സര്‍ക്കാര്‍ വാദം
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ എടിഎമ്മുകളിലെ കറന്‍സി ക്ഷാമം തുടരുന്നു എന്നത് തെറ്റായ വാര്‍ത്തയെന്ന് സര്‍ക്കാര്‍. 80 ശതമാനം എടിഎമ്മുകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിയെന്നാണ് സര്‍ക്കാര്‍ വാദം.അതേസമയം മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാത്തതുകൊണ്ടാണ് പ്രശ്നം പരിഹരിച്ചെന്ന് അവകാശപ്പെടുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
എടിഎമ്മുകളിലെ കറന്‍സി ക്ഷാമം ഏറെക്കുറെ പരിഹരിച്ചുകഴിഞ്ഞെന്നാണ് സര്‍ക്കാര്‍ വാദം. ഇനിയും കറന്‍സി ക്ഷാമമുണ്ടെന്നത് തെറ്റായ വാര്‍ത്തയാണ്.
ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ചിലരുടെ ശീലമാണെന്നുമായിരുന്നു ധനകാര്യ സഹമന്ത്രി ശിവ പ്രസാദ് ശുക്ലയുടെ പ്രതികരണം. പ്രശ്നം പരിഹരിക്കപ്പെട്ടതായും 86 ശതമാനം എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും എസ്ബിഐ അറിയിച്ചു. മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാത്തതുകൊണ്ടാണ് പ്രശ്നം പരിഹരിച്ചെന്ന് അവകാശപ്പെടുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.എല്ലായിടത്തും പണമില്ലെന്ന ബോര്‍ഡാണ് കാണുന്നത്. മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാത്തതുകൊണ്ടാണ് കാണാത്തത്.
അതിനിടെ കറന്‍സി ക്ഷാമം ദൈനംദിന ജീവിതം തകിടം മറിച്ചതായാണ് ഗ്രാമീണ മേഖലകളില്‍ നിന്നുള്ള പ്രതികരണം. പ്രശ്നം ഉടെന്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അറിയിച്ചു.