നവജോത് സിംഗ് സിദുവിന്റെ പാര്‍ട്ടിയില്‍ ഭിന്നത; രണ്ട് എം.എല്‍.എമാര്‍ ആം ആദ്‍മിയിലേക്ക്

Update: 2018-05-23 12:45 GMT
Editor : Ubaid
നവജോത് സിംഗ് സിദുവിന്റെ പാര്‍ട്ടിയില്‍ ഭിന്നത; രണ്ട് എം.എല്‍.എമാര്‍ ആം ആദ്‍മിയിലേക്ക്
Advertising

വരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില് ഇവരുടെ മാറ്റം ആം ആദ്മിക്ക് നേട്ടമാകുമെന്നാണ് സൂചന.

മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായിരുന്ന നവജോത് സിംഗ് സിദു രൂപീകരിച്ച രാഷ്ട്രീയ മുന്നണി ആവാസ് ഈ പഞ്ചാബിലെ രണ്ടംഗങ്ങള്‍ ആം ആദ്‍മി പാര്‍ട്ടിയിലേക്ക്. പഞ്ചാബിലെ ലുധിയാനയില്‍നിന്നുള്ള രണ്ടു സ്വതന്ത്ര എം.എല്‍.എമാരും സഹോദരന്‍മാരുമായ സിമര്‍ജിത്ത് സിംഗ് ബയിന്‍സ്, ബല്‍വീന്ദര്‍ സിംഗ് ബയിന്‍സ് എന്നിവരാണ് എ.എ.പിലേക്കു മാറുന്നതെന്നാണ് വിവരം. പാര്ട്ടി രൂപീകരണത്തില് സുപ്രധാന പങ്ക് വഹിച്ചവരാണ് ഇരുവരും.

എ.എ.പി നേതാവ് അരവിന്ദ് കെജ്‍രിവാള്‍ കൂടിക്കാഴ്ച നടത്തിയ ഇരുവരും എ.എ.പിയില്‍ ചേരുമെന്ന വിവരം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപി എംപി സ്ഥാനം രാജിവെച്ചതിന് ശേഷമാണ് സിദു ആവാസ് ഈ പഞ്ചാബ് രൂപീകരിച്ചത്. സിദു ആം ആദ്മി പാര്‍ട്ടിയിലേക്കോ കോണ്‍ഗ്രസിലേക്കോ പോകുമെന്ന് ഏറെ അഭ്യൂഹമുയര്‍ന്നിരുന്നു. ഈ അനിശ്ചിത്വത്തിന് വിരാമമിട്ടാണ് അദ്ദേഹം കഴിഞ്ഞ മാസം ആവാസ് ഈ പഞ്ചാബ് എന്ന പാര്‍ട്ടി രൂപീകരിച്ചത്. വരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില് ഇവരുടെ മാറ്റം ആം ആദ്മിക്ക് നേട്ടമാകുമെന്നാണ് സൂചന.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News