വിദേശപര്യടനങ്ങള്‍ക്കായി എയര്‍ ഇന്ത്യക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത് 119 കോടി

Update: 2018-05-23 15:26 GMT
വിദേശപര്യടനങ്ങള്‍ക്കായി എയര്‍ ഇന്ത്യക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത് 119 കോടി
Advertising

എട്ട് വിദേശയാത്രകളുടെ ചെലവ് എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുണ്ടെന്നും ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റില്‍ നല്‍കിയിരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശപര്യടനങ്ങളില്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള തുക പൂര്‍ണമായി കൊടുത്തെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റിയിച്ചു. എട്ടുയാത്രകളില്‍ നിന്നായി എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുണ്ടായിരുന്ന 119.70 കോടി രൂപയാണ് നല്‍കിയത്.

എട്ട് വിദേശയാത്രകളുടെ ചെലവ് എയര്‍ഇന്ത്യയ്ക്ക് നല്‍കാനുണ്ടെന്നും ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റില്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തകനായ ലോകേഷ് ബത്ര നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്. ജപ്പാന്‍, ലാവോസ്, മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ, ഉസ്‌ബെക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് നടത്തിയ പര്യടനങ്ങളുടെ മുഴുവന്‍ ചെലവുകളുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്.

Tags:    

Similar News