വിമാനത്തിന്‍റെ ചിറക് പോയി, യാത്രക്കാര്‍ കരുതിയിരിക്കുക: മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍

Update: 2018-05-23 21:53 GMT
Editor : Sithara
വിമാനത്തിന്‍റെ ചിറക് പോയി, യാത്രക്കാര്‍ കരുതിയിരിക്കുക: മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍
Advertising

മോദി സര്‍ക്കാരിനെയും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെയും പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മോദി സര്‍ക്കാരിനെയും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെയും പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അരുണ്‍ ജെയ്റ്റ്‌ലി പറത്തുന്ന വിമാനത്തിന് ചിറക് നഷ്ടപ്പെട്ട് ഇടിച്ചിറക്കാന്‍ പോവുകയാണ്. യാത്രക്കാര്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് രാഹുല്‍ നല്‍കിയത്.

"മാന്യരെ, ഇത് നിങ്ങളുടെ കോപൈലറ്റായ ധനമന്ത്രിയാണ് സംസാരിക്കുന്നത്. ദയവായി നിങ്ങളുടെ സീറ്റ്‌ബെല്‍റ്റ് മുറുക്കുക. സുരക്ഷിതരായി ഇരിക്കുക. നമ്മുടെ വിമാനത്തിന്റെ ചിറകുകള്‍ വീണുപോയി"- രാഹുല്‍ ട്വീറ്റ് ചെയ്തു.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്തുവന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലിനെത്തന്നെ ബാധിച്ചെന്നാണ് യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടത്. ജിഎസ്ടി അപക്വമായി നടപ്പിലാക്കിയതിലൂടെ വ്യാപാര മേഖല താറുമാറായി. ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടമായി. ഉടനെയെങ്ങും ശമിക്കാത്ത പ്രത്യാഘാതമാണ് നോട്ട് നിരോധമുണ്ടാക്കിയതെന്നും യശ്വന്ത് സിന്‍ഹ ലേഖനത്തില്‍ വിമര്‍ശിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News