മനുഷ്യന്‍ കുരങ്ങായി പരിണമിക്കുന്നതാണ് ഇപ്പോള്‍ കാണുന്നതെന്ന് പ്രകാശ് രാജ്
ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ പരിഹസിച്ച കേന്ദ്രമന്ത്രി സത്യപാല്‍ സിങാണ് പ്രകാശ് രാജിന്റെ രൂക്ഷ പരിഹാസത്തിനിരയായത്.
മോദി സര്‍ക്കാരിനേയും നയങ്ങളേയും പരസ്യമായി വിമര്‍ശിച്ച് ദേശീയ പുരസ്‌കാര ജേതാവ് പ്രകാശ് രാജ് വീണ്ടും രംഗത്ത്. ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ പരിഹസിച്ച കേന്ദ്രമന്ത്രി സത്യപാല്‍ സിങാണ് പ്രകാശ് രാജിന്റെ രൂക്ഷ പരിഹാസത്തിനിരയായത്. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
നമ്മുടെ പൂര്‍വികരാരും കുരങ്ങ് മനുഷ്യരായി പരിണമിക്കുന്നത് കണ്ടിട്ടില്ല. പൗരാണികഗ്രന്ഥങ്ങളിലൊന്നും അങ്ങനെയൊരു പരാമര്‍ശമില്ല. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. സ്‌കൂളുകളിലേയും കോളജുകളിലേയും ഇതുസംബന്ധിച്ച പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണം എന്നായിരുന്നു സത്യപാല്‍ സിംങ് പറഞ്ഞത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായ സത്യപാല്‍ സിംങ് മുന്‍ ഐപിഎസ് ഓഫീസര്‍ കൂടിയാണ്.
“ our ancestors have not seen ape evolving in to man” says minister. But dear sir,..can you deny that we are witnessing..the reverse....man evolving into ape by digging the past and trying to take us back into STONE AGE......#justasking
— Prakash Raj (@prakashraaj) January 22, 2018
'നമ്മുടെ പൂര്‍വികരാരും കുരങ്ങ് മനുഷ്യനായി മാറുന്നത് കണ്ടിട്ടില്ലെന്ന് മന്ത്രി പറയുന്നു. പക്ഷേ പ്രിയ സര്‍, ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നതിനെ നിഷേധിക്കാന്‍ നിങ്ങള്‍ക്കാകുമോ? തിരിച്ചാണിവിടെ സംഭവിക്കുന്നത്. പൂര്‍വ്വകാലം ചികഞ്ഞ് ചികഞ്ഞ് മനുഷ്യന്‍ കുരങ്ങാവുകയും നമ്മളെ ശിലായുഗത്തിലേക്ക് കൊണ്ടുപോവുകയുമാണിവിടെ സംഭവിക്കുന്നത്' എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.
പരിണാമസിദ്ധാന്തത്തെ തള്ളിക്കളഞ്ഞ നിലപാട് വിവാദമായിട്ടും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മന്ത്രി ചെയ്തത്. ഡാര്‍വിന്‍സിദ്ധാന്തം മിത്താണ്. അടിസ്ഥാനമില്ലാത്തയൊന്നും ഞാന്‍ പറയില്ല. ശാസ്ത്രപുരുഷനായ താന്‍ രസതന്ത്രത്തിലാണ് പിഎച്ച്ഡി ചെയ്തതെന്നും സ്വയം ന്യായീകരിച്ച് സത്യപാല്‍ സിങ് പറഞ്ഞിരുന്നു. മന്ത്രി പരിണാമസിദ്ധാന്തത്തോടുള്ള നിലപാട് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ പ്രതികരണം.