വാട്ട്സ് ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി
Update: 2018-05-24 10:19 GMT
പരാതിക്കാര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വിലയിരുത്തല്‍
വാട്ട്സ്ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യം ആവശ്യപ്പെട്ട് പരാതിക്കാരന് സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മെസേജ് ആപ്ലിക്കേഷനുകളായ വാട്ട്സ്ആപ്, വൈബര്‍ തുടങ്ങിയവ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ദേശീയ സുരക്ഷ തന്നെ അപകടത്തിലാക്കുന്നതിനാല്‍ ഇവയുടെ ഉപയോഗം ഇന്ത്യയില്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് സുപ്രീംകോടതിയെ സമീപിച്ചത്.