യുപിയില്‍ ബിജെപിക്കെതിരെ വിശാലസഖ്യത്തിന് സാധ്യത തേടി ചര്‍ച്ചകള്‍

Update: 2018-05-25 03:27 GMT
Editor : Sithara
യുപിയില്‍ ബിജെപിക്കെതിരെ വിശാലസഖ്യത്തിന് സാധ്യത തേടി ചര്‍ച്ചകള്‍
Advertising

എസ്പിയും കോണ്‍ഗ്രസ്സും ആര്‍എല്‍ഡിയുമാണ് നിലവില്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നത്.

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്കെതിരെ വിശാലസഖ്യ സാധ്യത തേടി ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ സജീവം. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിന്‍റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍. എസ്പിയും കോണ്‍ഗ്രസ്സും ആര്‍എല്‍ഡിയുമാണ് നിലവില്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നത്.

മുലായം സിംഗ് യാദവ് കഴിഞ്ഞ രണ്ട് ദിവസം ഡല്‍ഹിയില്‍ തമ്പടിച്ചത് സഖ്യ ചര്‍ച്ചകള്‍ക്കായിരുന്നെന്നാണ് വിവരം. ഇത് സംബന്ധിച്ച പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് സമാജ്‍വാദി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ‌‌‌എസ്പിയോടൊന്നിച്ച് മത്സരിക്കുന്നതിന്‍റെ അഭിപ്രായം ആരാഞ്ഞ് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രയങ്കാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഖ്യം യാഥാര്‍ത്ഥ്യമായാല്‍ കോണ്‍ഗ്രസ്സിനും ആര്‍എല്‍ഡിക്കുമായി 100 സീറ്റുകള്‍ നല്‍കുമെന്നാണ് സൂചന. നിലവില്‍ നിമസഭയില്‍ 28 അംഗങ്ങളുള്ള കോണ്‍ഗ്രസ്സ് 78 സീറ്റില്‍ മത്സരിക്കും, നിലവില്‍ 9 എംഎല്‍എമാരുള്ള അജിത് സിംഗിന്‍റെ ആര്‍എല്‍‌ഡിക്ക് 22 സീറ്റ് എന്നിങ്ങനെയായിരിക്കും ഏകദേശ സീറ്റ് വിഭജനം. കോണ്‍ഗ്രസ്സുമായി സഹകരിച്ചാല്‍ 300 അധികം സീറ്റുകളില്‍ വിജയിക്കാനാകുമെന്നാണ് സമാജ്‍വാദി പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. ഇക്കാര്യം മുഖ്യമന്ത്രി അഖിലേഷ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സഖ്യ ചര്‍ച്ചകളെ സംബന്ധിച്ച് ഔദ്യോഗിക പ്രതികണത്തിന് എസ്പി, കോണ്‍ഗ്രസ്സ്, ആര്‍ജെഡി പാര്‍ട്ടികളുടെ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ്സ് എസ്പിയുമായി ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ബിഎസ്പി എന്ത് നിലപാട് സ്വീകരിക്കും എന്നതും നിര്‍ണായകമാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News