പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ കൊണ്ട് കാല്‍ തിരുമ്മിപ്പിച്ച് പൊലീസുകാരന്‍ - വീഡിയോ വൈറലാകുന്നു
പരാതി സ്വീകരിക്കണമെങ്കില്‍ തന്‍റെ കാല് തിരുമ്മണമെന്നാണ് സ്റ്റേഷന്‍ ഹൌസ് ഓഫീസറായ രാം യഗ്യ യാദവ്....
പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ കൊണ്ട് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്‍റെ കാല് തിരുമ്മിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു. ലക്നോ പൊലീസ് സ്റ്റേഷനിലാണ് വിവാദ സംഭവം. പരാതി സ്വീകരിക്കണമെങ്കില്‍ തന്‍റെ കാല് തിരുമ്മണമെന്നാണ് സ്റ്റേഷന്‍ ഹൌസ് ഓഫീസറായ രാം യഗ്യ യാദവ് ആവശ്യപ്പെട്ടത്. വീഡിയോ വൈറലായതോടെ യാദവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു,
വെള്ളിയാഴ്ചയാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥന്‍ തമാശ പറയുകയാണെന്നാണ് പരാതിക്കാരന്‍ ആദ്യം കരുതിയത്. എന്നാല്‍ ഉദ്യോഗസ്ഥന്‍ ഇയാളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് കാല്‍ തിരുമ്മിപ്പിക്കുകയായിരുന്നു. ഈ സമയത്തെല്ലാം ഫോണില്‍ മറ്റൊരാളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍.