നോട്ട് നിരോധനം എന്ന സാഹസം വേണ്ടായിരുന്നുവെന്ന് മന്‍മോഹന്‍ സിങ്
നോട്ട് നിരോധനം ആവശ്യമുള്ള ഒരു നടപടിയായിരുന്നുവെന്ന് കരുതുന്നില്ല. സാന്പത്തികമായോ സാങ്കേതികമായോ ഇത്തരമൊരു നടപടിക്കുള്ള സാഹചര്യം നിലനിന്നരുന്നു എന്ന് കരുതുന്നുമില്ല....
നോട്ട് നിരോധനം എന്ന സാഹസം ഒഴിവാക്കാമായിരുന്നുവെന്നും സാമ്പത്തിക രംഗത്തെ ഇപ്പോഴത്തെ മാന്ദ്യം ഇതിന്‍റെ സൃഷ്ടിയാണെന്നും മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്. സാന്പത്തികപരമായോ സാങ്കേതികപരമായോ നോട്ട് നിരോധനം ആവശ്യമുണ്ടായിരുന്നില്ലെന്നും മികച്ച സാന്പത്തിക വിദഗ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
നോട്ട് നിരോധനം ആവശ്യമുള്ള ഒരു നടപടിയായിരുന്നുവെന്ന് കരുതുന്നില്ല. സാന്പത്തികമായോ സാങ്കേതികമായോ ഇത്തരമൊരു നടപടിക്കുള്ള സാഹചര്യം നിലനിന്നരുന്നു എന്ന് കരുതുന്നുമില്ല - മൊഹാലിയില്‍ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ മന്‍മോഹന്‍ സിങ് പറഞ്ഞു. നോട്ട് നിരോധനം ഒരു നല്ല തീരുമാനമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൊഴികെ പരിഷ്കൃത സമൂഹത്തില്‍ നോട്ട് നിരോധനം വിജയിച്ച ചരിത്രമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രചാരത്തിലിരിക്കുന്ന നോട്ടുകളുടെ 80 ശതമാനം പിന്‍വലിക്കുന്പോള്‍ അതിന്‍റെ അനന്തര ഫലം കാണേണ്ടതുണ്ട്. അതാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. ഏറെ നാളത്തിന് ശേഷം ചെയ്ത ഒരു നല്ല കാര്യമാണെങ്കിലും ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയതും ആഭ്യന്തര വിപണിയെ തളര്‍ത്തി. ചുരുങ്ങിയ കാലത്തിനുള്ളില്‍ പരിഹാരം കാണേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് വിപണിയിലെ ഈ മാന്ദ്യം.