ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ രാജ്യസ്നേഹി: സിദ്ധരാമയ്യ
ടിപ്പു ജയന്തി ആഘോഷത്തിന് തന്നെ ക്ഷണിക്കരുതെന്ന് അറിയിച്ച കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്‌ഡെയ്ക്ക് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു സര്‍ക്കാരിന്റെ ഭാഗമെന്ന നിലയില്‍..
ടിപ്പു ജയന്തി ആഘോഷത്തിന് തന്നെ ക്ഷണിക്കരുതെന്ന് അറിയിച്ച കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്‌ഡെയ്ക്ക് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു സര്‍ക്കാരിന്റെ ഭാഗമെന്ന നിലയില്‍ പരിപാടിയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ഹെഗ്‌ഡെ പറയരുതായിരുന്നുവെന്ന് സിദ്ധരാമയ്യ വിമര്‍ശിച്ചു. ''അനാവശ്യമായി പരിപാടിയെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമം നടക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ നാല് തവണ യുദ്ധമുണ്ടായപ്പോഴെല്ലാം പടപൊരുതിയ ആളാണ് ടിപ്പു സുല്‍ത്താന്‍.'' സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണാടക സര്‍ക്കാറിന്റെ ടിപ്പു ജയന്തി ആഘോഷത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ആനന്ദ് ഹെഗ്ഡെ സര്‍ക്കാറിന് കത്തയച്ചിരുന്നു. ടിപ്പുസുൽത്താൻ സ്വേഛാധിപതി ആയിരുന്നുവെന്നും, നിരവധി ഹിന്ദുക്കളെ കൊലചെയ്തിട്ടുണ്ടെന്നുമായിരുന്നു ഹെഗ്ഡെയുടെ വിശദീകരണം. ഇതിന് മറുപടിയുമായാണ് സിദ്ധരാമയ്യ രംഗത്തെത്തിയത്.
നവംബർ 10നാണ് കർണ്ണാടക സർക്കാർ ടിപ്പു ജയന്തി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ 2 വർഷമായി ടിപ്പു ജയന്തിക്കെതിരെ കുടകിൽ സംഘപരിവാർ അനുകൂലികളുടെ വ്യാപക പ്രതിഷേധം നിലനിൽക്കുകയാണ്. ഈ അവസരത്തിലാണ് കര്‍ണ്ണാടക സര്‍ക്കാര്‍ വീണ്ടും ആഘോഷം സംഘടിപ്പിക്കുന്നത്.