നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് യോഗി ആദിത്യനാഥിനെതിരെ യുവതിയുടെ പരാതി

Update: 2018-05-28 07:05 GMT
Editor : Ubaid
നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് യോഗി ആദിത്യനാഥിനെതിരെ യുവതിയുടെ പരാതി
Advertising

വിവരസാങ്കേതികവിദ്യാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി സബ്ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്

സമൂഹ മാധ്യമങ്ങള്‍ വഴി നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യുവതിയുടെ പരാതി. അസം സ്വദേശിയായ യുവതിയാണ് ആദിത്യനാഥിനും അസമില്‍നിന്നുള്ള ബി.ജെ.പി എം.പി രാം പ്രസാദ് ശര്‍മക്കും എതിരായി പരാതി നല്‍കിയിരിക്കുന്നത്.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ലക്ഷ്മി ഓറാങ് എന്ന സ്ത്രീയാണ് പരാതിക്കാരി. ആദിത്യനാഥിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ജൂണ്‍ 13 ന് തന്റെ നഗ്‌ന ചിത്രം പോസ്റ്റ് ചെയ്തതായാണ് യുവതി ആരോപിക്കുന്നത്. അസം ആദിവാസി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഎഎസ്എഎ) ബെല്‍ട്ടോളയില്‍ 2007 നവംബറില്‍ നടത്തിയ പ്രക്ഷോഭത്തിനിടയില്‍ പകര്‍ത്തിയ ചിത്രമാണിതെന്നും വസ്തുതകള്‍ അറിയാതെയാണ് ആദിത്യനാഥ് ഇത് ചെയ്തതെന്നും യുവതി ആരോപിക്കുന്നു. ബി.ജെ.പി പ്രവര്‍ത്തകയാണെന്ന ആദിത്യനാഥിന്റെ പ്രഖ്യാപനവും യുവതി നിഷേധിച്ചു. വിവരസാങ്കേതികവിദ്യാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി സബ്ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News