ഹിമാചലില്‍ ജയറാം താക്കൂര്‍ മന്ത്രി സഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും
ഗവര്‍ണര്‍ ആചാര്യ ദേവര്‍ത്തിനെ കണ്ട് ജയറാം താക്കൂര്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു
ഹിമാചല്‍ പ്രദേശില്‍ ജയറാം താക്കൂര്‍ മന്ത്രി സഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ ആചാര്യ ദേവര്‍ത്തിനെ കണ്ട് ജയറാം താക്കൂര്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. പ്രധാനമന്ത്രി ,അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കും.
ഗുജറാത്തില്‍ വിജയ് രൂപാനി സര്‍ക്കാര്‍ നാളെയാണ് അധികാരമേല്‍ക്കുന്നത്, ഈ സാഹചര്യത്തിലാണ് ഹിമാചല്‍ പ്രദേശ് സത്യപ്രതിജ്ഞ മറ്റന്നാളേക്ക് നിശ്ചയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ , വിവിധ കേന്ദ്ര മന്ത്രിമാര് തുടങ്ങി പ്രമുഖരുടെ സാനിധ്യത്തിലാണ് ജയറാംതാക്കൂര്‍ സര്‌ക്കാര്‍ അധികാരം ഏല്‍ക്കുക. മണ്ഡി നിയമ സഭ മണ്ഡലത്തില്‍ നിന്നും 5 ആം തവണയും വിജയിച്ച ജയറാം താക്കൂര്‍ ഇതാദ്യമായാണ് ഹിമാചലിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. മുഖ്യമത്രി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രേം കുമാര്‍ ധുമാല്‍ പരാജയപ്പെട്ടതോടെ താക്കൂറിന് നറുക്ക് വീഴുകയായിരുന്നു. മുഖ്യമന്ത്രി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രുക്ഷമായിയിരുന്നു. ഇവ പരിഹരിക്കത്തക്ക വിധമായിരിക്കും താക്കൂര്‍ മന്ത്രിസഭയിലെ പ്രധാനിത്യമെന്നാണ് വിവരം. 68 അംഗ നിയമസഭയില്‍ 44 ആണ് ബിജെപിയുടെ ആകെ സീറ്റ്. കോണ്‍ഗ്രസ്സ് 21 സിപിഎം 1 സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് മറ്റു കക്ഷിനില.