ജുഡീഷ്യറിയെ കേന്ദ്രം രാഷ്ട്രീയവല്‍ക്കരിക്കുന്നെന്ന് കോണ്‍ഗ്രസ്

Update: 2018-05-28 10:12 GMT
Editor : Subin
ജുഡീഷ്യറിയെ കേന്ദ്രം രാഷ്ട്രീയവല്‍ക്കരിക്കുന്നെന്ന് കോണ്‍ഗ്രസ്
Advertising

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ക്കിടെയാണ് സിബലിന്റെ വിമര്‍ശം.

ജുഡീഷ്യറിയെ കേന്ദ്രം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. സുപ്രീം കോടതി ജസ്റ്റിസ് തന്നെ ഇക്കാര്യങ്ങള്‍ പുറത്തു പറയുന്ന അവസ്ഥ എത്തിയെന്ന് ജസ്റ്റിസ് ജെ. ചലമേശ്വറിന്റെ കത്ത് ഉദ്ധരിച്ച് കപില്‍ സിബല്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ക്കിടെയാണ് സിബലിന്റെ വിമര്‍ശം.

2014 മുതലിങ്ങോട്ട് രാജ്യത്ത് എല്ലാ മേഖലയിലും കാവിവല്‍ക്കരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കപില്‍ സിബലിന്റെ വിമര്‍ശനം. മാധ്യമങ്ങളെ വരുതിയിലാക്കിയത് പോലെ ജുഡീഷ്യറിയെ സ്വാധീനിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സിബല്‍ പറഞ്ഞു. ജഡ്ജി നിയമനത്തില്‍ കൊളീജിയം ശിപാര്‍ശകള്‍ രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ അവഗണിക്കുന്ന കേന്ദ്ര നിലപാടിനെതിരെ ജസ്റ്റിസ് ജെ. ചലമേശ്വര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും കത്തച്ചിരുന്നു. ഇക്കാര്യം സിബല്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് എംപിമാരുടെ നേതൃത്വത്തില്‍ രാജ്യസഭയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച് ചെയ്യാനുള്ള പ്രമേയം കൊണ്ടുവരുന്നതിന് ഇതിനകം ശ്രമം ആരംഭിച്ചട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് സിബലിന്റ വാക്കുകള്‍. ആര്‍എസ്എസ് സ്വപ്നം കാണുന്ന ഇന്ത്യയുടെ നിര്‍മാണമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News