'കോട്ടില്‍ ചെളിയാകുമെന്ന് പേടി, മോദി കര്‍ഷകരെ അവഗണിക്കാന്‍ ഇതാണ് കാരണം'

Update: 2018-05-29 20:18 GMT
Editor : Alwyn K Jose
കോട്ടില്‍ ചെളിയാകുമെന്ന് പേടി, മോദി കര്‍ഷകരെ അവഗണിക്കാന്‍ ഇതാണ് കാരണം
'കോട്ടില്‍ ചെളിയാകുമെന്ന് പേടി, മോദി കര്‍ഷകരെ അവഗണിക്കാന്‍ ഇതാണ് കാരണം'
AddThis Website Tools
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ കടുത്ത വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ കടുത്ത വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലക്ഷങ്ങള്‍ വിലമതിക്കുന്ന മോദിയുടെ കോട്ട് - സ്യൂട്ട് പ്രേമത്തെ കളിയാക്കിയാണ് രാഹുലിന്റെ വിമര്‍ശം. ''രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ മോദിക്കും അദ്ദേഹത്തിന്റെ ബിജെപി സംഘത്തിനും കുറച്ച് സമയം കണ്ടെത്താന്‍ കഴിയുന്നില്ല. വ്യവസായികളുടെ കടം തീര്‍ക്കാന്‍ മോദി ഓടി നടക്കുകയാണ്. മോദി ഏതെങ്കിലും ഒരു കര്‍ഷകന്റെ കൂടെയുള്ള ഫോട്ടോ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? അതിന് സാധ്യതയില്ല. കാരണം വേറൊന്നുമല്ല, അദ്ദേഹത്തിന്റെ വില കൂടിയ കോട്ടിലും സ്യൂട്ടിലും ചെളിയാകുമെന്ന പേടിയാണ്. മോദിയുടെ 15 ലക്ഷം രൂപയുടെ ആഢംബര വസ്ത്രം അഴുക്കാകുമെന്ന പേടിയിലാണ് അദ്ദേഹം നിങ്ങളുമായി ഇടപഴകാന്‍ മടിക്കുന്നത്. ഇതേസമയം, എത്ര ഉത്സാഹത്തോടെയാണ് അദ്ദേഹം അമേരിക്കയില്‍ പോയി പ്രസിഡന്റ് ഒബാമയെ കാണുന്നതെന്നും രാഹുല്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് ആസന്നമായ ഉത്തര്‍പ്രദേശിലെ അസംഗഡില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ പ്രചാരണ പരിപാടികളുമായി രാഹുല്‍ സജീവമാകുകയാണ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News