യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് എതിരായ കേസ് ‌അവസാനിപ്പിക്കാന്‍ തീരുമാനം

Update: 2018-05-29 01:51 GMT
Editor : Jaisy
യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് എതിരായ കേസ് ‌അവസാനിപ്പിക്കാന്‍ തീരുമാനം
Advertising

നിയമ വിരുദ്ധമായി സംഘടിച്ചതിന് 1995 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് എതിരായ കേസ് ‌അവസാനിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. നിയമ വിരുദ്ധമായി സംഘടിച്ചതിന് 1995 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കെട്ടികിടക്കുന്ന കേസുകള്‍ എഴുതി തള്ളാന്‍ ശിപാര്‍ശ ചെയ്യുന്ന നിയമ ഭേതഗതിക്കും യു പി സര്‍ക്കാര്‍ ശ്രമം തുടങ്ങി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശിവപ്രതാപ് ശുക്ല, ബിജെപി എംഎല്‍എ ശീതള്‍ പാണ്ഡെ തുടങ്ങി 15 പേര്‍ പ്രതികളായ കേസ് അവസാനിപ്പിക്കാനാണ് യു പി സര്‍ക്കാരിന്റെ തീരുമാനം. ജില്ലാ ഭരണ കൂടത്തിന്റെ മുന്നറിയിപ്പ് മറികടന്ന് നിയമ വിരുദ്ധമായി സംഘടിച്ച കുറ്റത്തിന് 1995 മെയ് 27 ന് ഗോരഖ്പൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുമായി സഹകരിക്കാത്തതോടെ പ്രതികള്‍ക്കെതിരെ 2015 ല്‍ കോടതി ജമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. ഈ സാഹര്യത്തില്‍ കേസ് പിന്‍‌ വലിക്കണമെന്നാവശ്യപ്പെട്ട് ആദ്യം യോഗി സര്‍ക്കാര്‍ മജിട്രേറ്റിന് കത്ത് നല്‍കി. പിന്നാലെ കേസ് പിന്‍ലിക്കുന്നതായി കാണിച്ച് മജിസ്‌ട്രേറ്റ് നല്‍കിയ കത്ത് ചൂണ്ടിക്കാട്ടിയാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പൊതുപ്രവര്‍ത്തകര്‍ക്ക് എതിരെ രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിരിക്കുന്ന കേസുകളില്‍ നടപടിയുണ്ടാകുന്നത് ഒഴിവാക്കുന്നതിനായണ് നിയമഭേദഗതിയെന്ന് യോഗി ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞു. തനിക്ക് എതിരെ ഇത്തരത്തില്‍ സംസ്ഥാനത്ത് ഇരുപതിനായിരത്തോളം കേസുകള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News