അമ്മയെ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്ന പ്രൊഫസര്‍ അറസ്റ്റില്‍

Update: 2018-05-29 02:02 GMT
Editor : Sithara
അമ്മയെ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്ന പ്രൊഫസര്‍ അറസ്റ്റില്‍
Advertising

അമ്മ തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ ടെറസില്‍ നിന്ന് കാല്‍ വഴുതിവീണ് മരിച്ചെന്നാണ് മകന്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്.

അമ്മയെ താമസിക്കുന്ന കെട്ടിടത്തിന്‍റെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊന്ന പ്രൊഫസര്‍ അറസ്റ്റില്‍. 36കാരനായ സന്ദീപ് നെത്‍വാനിയാണ് 64 വയസ്സുള്ള ജയശ്രീബെന്നിനെ തള്ളിയിട്ട് കൊന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27ന് ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം നടന്നത്.

അമ്മ തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ ടെറസില്‍ നിന്ന് കാല്‍ വഴുതിവീണ് മരിച്ചെന്നാണ് മകന്‍ പൊലീസിന് മൊഴി നല്‍കിയത്. പൊലീസിന് ആദ്യ ഘട്ടത്തില്‍ സംശയമൊന്നും തോന്നിയില്ല. അതോടെ കേസ് അവസാനിപ്പിച്ചു. പിന്നീട് ലഭിച്ച ഊമക്കത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും അന്വേഷണം തുടങ്ങുകയായിരുന്നു.

കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഭവം നടന്ന ദിവസം സന്ദീപ് അമ്മയെ താങ്ങിപ്പിടിച്ച് ടെറസിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്തപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന അമ്മയെ സൂര്യപ്രകാശം കൊള്ളിക്കാനാണ് ടെറസില്‍ കൊണ്ടുപോയതെന്നാണ് സന്ദീപ് പറഞ്ഞത്. സ്വയം നില്‍ക്കാനോ നടക്കാനോ കഴിയാത്ത അമ്മ ടെറസിലെ മതില്‍ മറികടന്ന് എങ്ങനെ താഴെയെത്തിയെന്ന ചോദ്യത്തില്‍ സന്ദീപ് കുടുങ്ങി. ആദ്യഘട്ടത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും തുടര്‍ച്ചയായ ചോദ്യംചെയ്യലില്‍ സന്ദീപ് കുറ്റം സമ്മതിക്കുകയായിരുന്നു.

അമ്മയുടെ രോഗം കാരണം മനസ്സുമടുത്താണ് കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്നതെന്ന് സന്ദീപ് പൊലീസിനോട് പറഞ്ഞു. ഗുജറാത്തില്‍ ഫാര്‍മസി കോളജില്‍ അധ്യാപകനാണ് സന്ദീപ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News