'മോദി തരംഗം അവസാനിക്കുന്നു; ഇവിഎം മാജിക് ഇനി നടക്കില്ല' ഹരീഷ് റാവത്ത്

Update: 2018-05-30 15:53 GMT
Editor : Muhsina
'മോദി തരംഗം അവസാനിക്കുന്നു; ഇവിഎം മാജിക് ഇനി നടക്കില്ല' ഹരീഷ് റാവത്ത്
Advertising

രാജ്യത്ത് മോദി തരംഗം അവസാനിക്കുന്നതായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. ജിഎസ്ടിയും നോട്ടസാധുവാക്കലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ആഘാതമേല്‍പ്പിച്ചു. ഹിമാചൽ പ്രദേശിലും..

രാജ്യത്ത് മോദി തരംഗം അവസാനിക്കുന്നതായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. ജിഎസ്ടിയും നോട്ടസാധുവാക്കലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ആഘാതമേല്‍പ്പിച്ചു. ഹിമാചൽ പ്രദേശിലും ഗുജറാത്തിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ അതിന്റെ രോഷം പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാർട്ടി സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തവെയാണ് ഹരീഷ് റാവത്തിന്റെ പ്രസ്താവന.

''ഉത്തരാഖണ്ഡിൽ നടന്ന 'ഇവിഎം മാജിക്' വരും തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ സഹായിക്കില്ല. ബിജെപിയില്‍ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.'' അദ്ദേഹം പറഞ്ഞു.

ഹിമാലയൻ സംസ്ഥാനങ്ങളോട് എൻഡിഎ സർക്കാറിന് പക്ഷപാതിത്വമുണ്ട്. ഈ സംസ്ഥാനങ്ങളുടെ പ്രത്യേക വിഭാഗ പദവി പിൻവലിച്ചെങ്കിലും ഹിമാചൽ പ്രദേശ് വികസനത്തില്‍ വൻ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി വീരഭദ്രസിംഗ് അക്കാര്യത്തില്‍ റോൾ മോഡൽ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News