ഫ്ളാഷ് നെറ്റ് അഴിമതി: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രാജിവെക്കണമെന്ന് രാഹുല്‍ ഗാന്ധി

Update: 2018-05-30 00:36 GMT
Editor : Subin
ഫ്ളാഷ് നെറ്റ് അഴിമതി: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രാജിവെക്കണമെന്ന് രാഹുല്‍ ഗാന്ധി
Advertising

രാഹുലിനെ പോലെ ജോലി ചെയ്യാതെ ജീവിക്കുക എന്ന കല താന്‍ പഠിച്ചിട്ടില്ലെന്നായിരുന്നു പീയുഷ് ഗോയലിന്റെ മറുപടി.

ഫ്‌ളാഷ് നെറ്റ് അഴിമതി ആരോപണത്തില്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രാജിവക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിക്ക് പിന്നില്‍ വഞ്ചനയും സ്വാര്‍ത്ഥ താല്‍പര്യവും അത്യാര്‍ത്ഥിയുമാണെന്നും രാഹുല്‍ പ്രതികരിച്ചു. രാഹുലിനെ പോലെ ജോലി ചെയ്യാതെ ജീവിക്കുക എന്ന കല താന്‍ പഠിച്ചിട്ടില്ലെന്നായിരുന്നു പീയുഷ് ഗോയലിന്റെ മറുപടി.

ഫ്ളാഷ് നെറ്റ് അഴിമതി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയും ആവര്‍ത്തിച്ച് പീയുഷ് ഗോയലിന്റെ രാജി ആവശ്യപ്പെടുകയുമാണ് കോണ്‍ഗ്രസ്. ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പീയുഷ് ഗോയലിന്റെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവുകളെല്ലാം വ്യക്തമാണെന്നും രാജ്യത്ത് സത്യത്തിനായി നിലകൊള്ളേണ്ട മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് വലിയ വിപത്താണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഫ്ളാഷ് നെറ്റിലെ ഓഹരികള്‍ പീയുഷ് ഗോയല്‍ പിരാമല്‍ ഗ്രൂപ്പിന് വിറ്റത് മുഖവിലയേക്കാള്‍ 1000 മടങ്ങ് ഉയര്‍ന്നവിലക്കാണ്. പീയുഷ് ഗോയല്‍ ഊര്‍ജമന്ത്രിയായിരിക്കെ പിരാമല്‍ ഗ്രൂപ്പിന് ഈര്‍ജമേഖലയില്‍ താല്‍പര്യം ഉണ്ടായിരുന്നു. പിയുഷ് ഗോയല്‍ ഓഹരി വിറ്റശേഷം അക്കാര്യം രാജ്യസഭയ്ക്ക് സമര്‍പ്പിച്ച സ്വത്ത് വിവരത്തില്‍ നിന്ന് മറച്ചുവെച്ചു. തുടങ്ങിയവയാണ് രാഹുല്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍.

എന്നാല്‍ താന്‍ ജോലി ചെയ്ത് ജീവിക്കുന്നയാളാണെന്നും നാടുവാഴി അല്ലെന്നുമാണ് പീയുഷ് ഗോയലിന്റെ മറുപടി. മന്ത്രിയാകുന്നത് വരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു. ജോലി ചെയ്യാതെ ജീവിക്കുക എന്ന കല പഠിച്ചിട്ടില്ലെന്നുമാണ് പീയുഷ് ഗോയല്‍ മറുപടി നല്‍കിയത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News