രാഷ്ട്രപതിയുടെ ശമ്പള വര്‍ധന; ശിപാര്‍ശ പ്രധാനമന്ത്രി കാര്യാലയത്തില്‍ കെട്ടിക്കിടക്കുന്നു
രാഷ്ട്രപതിക്ക് കേന്ദ്ര ജോയിന്‍റെ് സെക്രട്ടറിയേക്കാള്‍ കുറഞ്ഞ ശന്പളം. ശന്പള വര്‍ദ്ധനവിനുള്ള ശുപാര്‍ശ പ്രധാനമന്ത്രി കാര്യാലയം അംഗീകരിച്ചിട്ടില്ല. ക്യാബിനറ്റ് സെക്രട്ടറിക്ക് രണ്ടര ലക്ഷം ശന്പളമുള്ളപ്പോള്‍ രാഷ്ട്രപതിക്ക് ഒന്നര ലക്ഷം മാത്രം.
ഇന്ത്യയുടെ പ്രഥമ പൌരനായ രാഷ്ട്രപതിക്ക് കേന്ദ്ര ജോയിന്‍റെ് സെക്രട്ടറിയേക്കാള്‍ കുറഞ്ഞ ശന്പളം മാത്രം. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ശന്പളം വര്‍ദ്ധിപ്പിക്കണമെന്ന ശുപാര്‍ശ കഴിഞ്ഞ ആറ് മാസമായി പ്രധാനമന്ത്രിയുടെ ഓഫിസില്‍ കെട്ടിക്കിടക്കുകയാണ്. നിലവിലെ ഒന്നര ലക്ഷത്തില്‍ നിന്ന് രാഷ്ട്രപതിയുടെ ശന്പളം അഞ്ച് ലക്ഷമാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാര്‍ശ.
ഏഴാം ശന്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിക്ക് ഇപ്പോള്‍ ലഭിക്കുന്ന ശന്പളം രണ്ടര ലക്ഷമാണ്. അതേ സമയം ഇന്ത്യയുടെ രാഷട്രപതിക്ക് ലഭിക്കുന്ന ശന്പളമാകട്ടെ ഒന്നര ലക്ഷവും. ഉപരാഷ്ട്രപതിക്ക് ഒരു ലക്ഷത്തി പതിനായിരം രൂപ. സംസ്ഥാന ഗവര്‍ണര്‍മ്മാര്‍ക്ക് അതിലും താഴ്ന്ന ശന്പളം. ഇന്ത്യയുടെ പ്രഥമ പൌരന്‍റെ ശന്പളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ശുപാര്‍ശ പ്രധാനമന്ത്രി കാര്യാലയം പരിഗണിക്കാത്തതാണ് ഈ നാണക്കേടിന് കാരണം. രാഷ്ട്രപതിക്ക് അഞ്ചും ഉപരാഷ്ട്രപതിക്ക് മൂന്നര ലക്ഷവും ശന്പളമായി നല്‍കണമെന്ന ശുപാര്‍ശ ആറ് മാസം മുന്‍പാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെത്തിയത്.
ശുപാര്‍ശയെപ്പറ്റി പിന്നീട് നല്‍കിയ ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വര്‍ഷം ജൂലായ് വരെയാണ് ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാലാവധി. അതിന് മുന്പ് ശന്പളം പരിഷ്കരിച്ച് നല്‍കണമെങ്കില്‍ ഇനിയും കടന്പകള്‍ ഏറെയുണ്ട്. പ്രധാനമന്ത്രി കാര്യാലയം ശുപാര്‍ശ അംഗീകരിച്ച് പാര്‍ലമെന്‍റിന്‍റെ പരിഗണനക്ക് വിടണം. തുടര്‍ന്ന് മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമെ നടപടി പൂര്‍ത്തിയാകു. രാജ്യസഭ, ലോക്സഭ അംഗങ്ങളുടെ ശന്പള വര്‍ദ്ധനക്ക് നല്‍കിയ ശുപാര്‍ശയും പ്രധാനമന്ത്രി കാര്യലായത്തിന്‍റെ അനുമതിക്കായി കാത്ത് നില്‍ക്കുകയാണ്.