സ്വച്ഛ് ഭാരത് മനുഷ്യാവകാശങ്ങള്‍ പരിഗണിക്കാത്ത പദ്ധതി; രൂക്ഷ വിമര്‍ശവുമായി യുഎന്‍

Update: 2018-05-31 05:17 GMT
Editor : Sithara
സ്വച്ഛ് ഭാരത് മനുഷ്യാവകാശങ്ങള്‍ പരിഗണിക്കാത്ത പദ്ധതി; രൂക്ഷ വിമര്‍ശവുമായി യുഎന്‍
Advertising

മഹാത്മാഗാന്ധിയുടെ കണ്ണടയോട് കൂടിയ സ്വച്ഛ് ഭാരത് പദ്ധതി മൂന്നാം വർഷത്തില്‍ എത്തിയിരിക്കുന്നു. ഇനി കണ്ണടയുടെ ലെന്‍സ് മാറ്റി മനുഷ്യാവകാശങ്ങളുടെ ലെൻസ് സ്ഥാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി

മോദി സര്‍ക്കാരിന്‍റെ സ്വപ്നപദ്ധതിയായ സ്വച്ഛ് ഭാരതിനെ രൂക്ഷമായി വിമർശിച്ച് ഐക്യരാഷ്ട്രസഭ പ്രതിനിധി രംഗത്ത്. മനുഷ്യാവകാശങ്ങളെ സമഗ്രമായി പരിഗണിക്കാത്ത പദ്ധതിയാണ് സ്വച്ഛ് ഭാരതെന്ന് യുഎന്‍ പ്രത്യേക പ്രതിനിധി ലിയോ ഹെല്ലര്‍ വിമര്‍ശിച്ചു.

കുടിവെള്ളത്തിനും ശുചിമുറിക്കുമുള്ള അവകാശം രണ്ടാണെങ്കിലും പരസ്പരം ബന്ധപ്പെട്ടതാണ്. എന്നാല്‍ സ്വച്ഛ് ഭാരതില്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് ശുചിമുറി നിര്‍മാണത്തിനാണ്. ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിന് അത്ര പ്രാധാന്യം നല്‍കുന്നില്ല. കുടിവെള്ളം എത്തിക്കാന്‍ കൂടി സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ മാത്രമേ. പദ്ധതി പൂര്‍ണമാകൂ എന്ന് ഹെല്ലര്‍ പറഞ്ഞു.

ശുചിമുറികൾ നിർമിക്കാക്കാത്തവര്‍ക്കെതിരായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെയും യുഎന്‍ പ്രതിനിധി വിമര്‍ശിച്ചു. ശുചിമുറി നിർമിക്കാത്തതിന്റെ പേരിൽ വൈദ്യുതി വിച്ഛേദിക്കുന്നതും റേഷൻ കാര്‍ഡ് റദ്ദാക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധിയുടെ കണ്ണടയോട് കൂടിയ സ്വച്ഛ് ഭാരത് പദ്ധതി മൂന്നാം വർഷത്തില്‍ എത്തിയിരിക്കുന്നു. ഇനി കണ്ണടയുടെ ലെന്‍സ് മാറ്റി മനുഷ്യാവകാശങ്ങളുടെ ലെൻസ് സ്ഥാപിക്കണമെന്നും ഹെല്ലര്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News