ഹിമാചലില്‍ ബിജെപി അധികാരത്തിലേക്കെന്ന് എക്സിറ്റ് പോള്‍

Update: 2018-05-31 03:48 GMT
Editor : Sithara
ഹിമാചലില്‍ ബിജെപി അധികാരത്തിലേക്കെന്ന് എക്സിറ്റ് പോള്‍
Advertising

ഇന്ത്യടുഡെ സര്‍വ്വെ പ്രകാരം ഹിമാചലില്‍ ബിജെപി അധികാരത്തിലെത്തും

ഹിമാചല്‍ പ്രദേശില്‍ ബിജെപി അധികാരത്തിലേക്കെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ത്യടുഡെ സര്‍വ്വെ പ്രകാരം ഹിമാചലില്‍ ബിജെപി അധികാരത്തിലെത്തും. ബിജെപി 47ഉം കോണ്‍ഗ്രസ് 20ഉം സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വെ പറയുന്നത്. ന്യൂസ് 24ന്‍റെ സര്‍വ്വെ പ്രകാരം ബിജെപി 55ഉം കോണ്‍ഗ്രസ് 13ഉം സീറ്റുകള്‍ നേടും. സീ ന്യൂസ് സര്‍വ്വേ പ്രകാരം ബിജെപി 51ഉം കോണ്‍ഗ്രസ് 17ഉം സീറ്റുകള്‍ നേടും.

ആജ്തക് സര്‍വ്വേ പറയുന്നത് ബിജെപി 47 മുതല്‍ 55 വരെ സീറ്റുകള്‍ നേടുമെന്നാണ്. കോണ്‍ഗ്രസ് 13 മുതല്‍ 20 സീറ്റുകള്‍ വരെയും മറ്റുള്ളവര്‍ രണ്ടും സീറ്റുകള്‍ നേടും. ടൈംസ് നൌ പറയുന്നത് ബിജെപി 51ഉം കോണ്‍ഗ്രസ് 16ഉം സീറ്റുകള്‍ നേടുമെന്നാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News