ബലാത്സംഗം; കാശ്മീരില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2018-05-31 11:29 GMT
Editor : Muhsina
ബലാത്സംഗം; കാശ്മീരില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍
Advertising

യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍. യുവതിയുടെ പരാതിയെ തുടര്‍ന്ന്

കാശ്മീരില്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ജമ്മുകാശ്മീര്‍ പൊലീസ് കേസെടുത്തു.

മാര്‍ച്ച് 10ന് പൂഞ്ച് ജില്ലയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ വഴിയറിയാതായ യുവതിയെ സഹായിക്കാനെന്ന പേരില്‍ പ്രതികള്‍ വണ്ടിയില്‍ കയറ്റി ക്യാമ്പിലേക്ക് കൊണ്ടു പോവുകയായിരുന്നു. ക്യാമ്പില്‍ വച്ച് ഒരാള്‍ തന്നെ ബലാത്സംഗം ചെയ്‌തതായും മറ്റൊരാള്‍ ഇത് മൊബൈലില്‍ പകര്‍ത്തിയെന്നും യുവതി പറയുന്നു. മൂന്നാമത്തെയാള്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ശനിയാഴ്ച വൈകീട്ട് ഡോംന പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ജവാന്മാരെ സസ്‌പെന്‍ഡ് ചെയ്തതായും യുവതിയുടെ മെഡിക്കല്‍ എക്സാമിനേഷന്‍ നടത്തി മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സിആര്‍പിഎഫ് വക്താവ് ആഷിഷ് കുമാര്‍ ജാ പറഞ്ഞു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News