ഝാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു

Update: 2018-06-01 14:28 GMT
ഝാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു
Advertising

പോപ്പുലര്‍ ഫ്രണ്ടിന് ഐഎസ് ബന്ധമുണ്ടെന്നാരോപിച്ചാണ് സംസ്ഥാന സര്‍ക്കാറിന്റെ നടപടി

ഝാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു. പോപ്പുലര്‍ ഫ്രണ്ടിന് ഐഎസ് ബന്ധമുണ്ടെന്നാരോപിച്ചാണ് സംസ്ഥാന സര്‍ക്കാറിന്റെ നടപടി. നടപടി. നിയമപ്രകാരമുള്ള നോട്ടീസ് നല്‍കാതെയാണ് നിരോധന നടപടിയെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഐഎസിന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് നിരോധനത്തിന് പ്രധാന കാരണമായി പറയുന്നത്. ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വച്ച നിര്‍ദ്ദേശത്തിന് നിയമ വകുപ്പിന്റെ പിന്തുണയുമായപ്പോഴാണ് ഈ തീരുമാനമെന്ന് ചൊവ്വാഴ്ച്ച പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഝാർഖണ്ഡിലെ പകുർ ജില്ലയിലാണ് പോപ്പുലർ ഫ്രണ്ടിന് സ്വാധീനമുളളത്. പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക ദിനാഘോഷ പരിപാടികളുടെ പോസ്റ്ററുകൾ നീക്കം ചെയ്ത പൊലീസ് ഇവിടെ രണ്ട് ദിവസം റൂട്ട് മാർച്ചും നടത്തിയിരുന്നു. സ്കൂളില്‍ പോകാം എന്ന പേരിട്ട പരിപാടിയുടെ ഭാഗമായി സ്കൂള്‍ ബാഗുകളും മറ്റ് കിറ്റുകളും അവര്‍ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്തിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ അധികരിച്ചു വരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധനത്തിനുള്ള തീരുമാനം എന്ന് പ്രിന്‍സിപ്പല്‍ നിയമ സെക്രട്ടറി ദിനേശ് കുമാര്‍ സിംഗ് പറയുന്നു. സര്‍ക്കാരിന്റെ ഉത്തരവുകള്‍ക്ക് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ജാര്‍ഖണ്ഡ് പൊലീസ് എ.ഡി.ജി.പി ആര്‍.കെ മുല്ലിക്കും വ്യക്തമാക്കി.

Tags:    

Similar News