ഹിന്ദു മഹാസഭ കലണ്ടറില്‍ മക്കയെ 'മക്കേശ്വര്‍' ആക്കി, താജ്മഹല്‍ 'തേജോമഹാലയ'യും!

Update: 2018-06-01 13:04 GMT
Editor : Muhsina
ഹിന്ദു മഹാസഭ കലണ്ടറില്‍ മക്കയെ 'മക്കേശ്വര്‍' ആക്കി, താജ്മഹല്‍ 'തേജോമഹാലയ'യും!
Advertising

കലണ്ടറിലെ പേരുകളാണ് ഇവയുടെയെല്ലാം യഥാര്‍ത്ഥ പേരുകളെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം. ഇവയെല്ലാം ആദ്യകാലത്ത് ഹിന്ദുക്കളുടെ ആരാധനാലയങ്ങളായിരുന്നുവെന്നും

അലീഗറിലെ ഹിന്ദുമഹാസഭ കലണ്ടറില്‍ വിവാദപരമായ പേരുമാറ്റങ്ങള്‍. ലോകമുസ്ലിംകളുടെ ആരാധനാകേന്ദ്രമായ കഅ്ബ സ്ഥിതി ചെയ്യുന്ന മക്കയെ ഹിന്ദു ആരാധനാലയമെന്ന പേരില്‍ മക്കേശ്വര്‍ മഹാദേവ് അമ്പലം എന്നാണ് കലണ്ടറില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ലോകാത്ഭുതങ്ങളില്‍ ഒന്നായ ഇന്ത്യയിലെ താജ്മഹലിനെ തേജോമഹലായ അമ്പലമെന്നും. ഇനിയും കഴിഞ്ഞില്ല, മറ്റു നിരവധി മുസ്ലിം ആരാധനാലയങ്ങളുടേതടക്കം ഖുതുബ് മിനാറിന്റെ പോലും പേരുകളില്‍ മാറ്റം വരുത്തിയാണ് കലണ്ടറില്‍ അച്ചടിച്ചിരിക്കുന്നത്.

മധ്യപ്രദേശിലെ കമല്‍ മോല പള്ളി- ബോജ്ശാല, കാശിയിലെ ഗ്യാന്‍വ്യാപി പള്ളി- വിശ്വനാഥ് അമ്പലം, ഖുതുബ് മിനാര്‍- വിഷ്ണുസ്തംഭം, ജോന്‍പൂരിലെ അതാല പള്ളി- അത്‍ലാ ദേവിയമ്പലം എന്നിങ്ങനെ പോകുന്നു മാറ്റിയിരിക്കുന്ന പേരുകള്‍. തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിനെ രാം ജന്മ് ഭൂമിയെന്നും അടയാളപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ കലണ്ടറിലെ പേരുകളാണ് ഇവയുടെയെല്ലാം യഥാര്‍ത്ഥ പേരുകളെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം. ഇവയെല്ലാം ആദ്യകാലത്ത് ഹിന്ദുക്കളുടെ ആരാധനാലയങ്ങളായിരുന്നുവെന്നും മുസ്ലിംകള്‍ പിന്നീട് ഇവ കൈവശപ്പെടുത്തി പേര് മാറ്റിയെന്നുമാണ് ഇവര്‍ പറയുന്നത്.

"ഹിന്ദു കലണ്ടര്‍ പ്രകാരമുള്ള പുതുവത്സര ദിനത്തിൽ ഞങ്ങൾ 'ഹവൻ' ആചാരങ്ങൾ സംഘടിപ്പിക്കുകയും ഈ രാജ്യത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്." ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ പറഞ്ഞു. മുസ്ലിംകള്‍ ഹിന്ദുക്കൾക്ക് ഈ ആരാധനാലയങ്ങളെല്ലാം തിരിച്ചുനല്‍കണമെന്നും പുതിയ കലണ്ടറിൽ പരാമർശിച്ചതുപോലെ അവരുടെ യഥാർത്ഥ പേരുകൾ തങ്ങൾ പുനസ്ഥാപിക്കുമെന്നും പൂജ ശകുന്‍ കൂട്ടിച്ചേര്‍ത്തു.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News