ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള വിശാല സഖ്യം അനിവാര്യമെന്ന് സിപിഐ

Update: 2018-06-02 16:38 GMT
Editor : Subin
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള വിശാല സഖ്യം അനിവാര്യമെന്ന് സിപിഐ
Advertising

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 

ഫാസിസ്റ്റ് ശക്തികളെ ചെറുക്കാന്‍ വിശാല സഖ്യം അനിവാര്യമാണെന്ന് സിപിഐ. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

എന്നാല്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം തല്‍ക്കാലം വേണ്ടെന്നു കേരള ഘടകം നിലപാടെടുത്തു. ഹൈദരാബാദ്, തമിഴ്‌നാട് നേതാക്കളും സമാന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിനു ജനുവരിയില്‍ വിശാഖപട്ടണത്ത് ചേരുന്ന നേതൃയോഗം അംഗീകാരം നല്‍കും.

കെഇ ഇസ്മയിലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന നേതൃത്വം നല്‍കിയ കത്ത് ദേശീയ നിര്‍വാഹകസമിതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്തെ സിപിഐ സിപിഎം തര്‍ക്കങ്ങളും ഇന്ന് ചര്‍ച്ചയാകും

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News