'നജീബിന് ഐഎസ് ബന്ധമെന്ന വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും'

Update: 2018-06-03 19:02 GMT
Editor : Muhsina
'നജീബിന് ഐഎസ് ബന്ധമെന്ന വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും'
Advertising

ജെഎന്‍യുവില്‍ കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദ് ഐഎസില്‍ ചേരുന്നുവെന്ന വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നജീബിന്റെ ഉമ്മയുടെ അഭിഭാകന്‍..

ജെഎന്‍യുവില്‍ കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദ് ഐഎസില്‍ ചേരുന്നുവെന്ന വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നജീബിന്റെ ഉമ്മയുടെ അഭിഭാകന്‍. പൊലീസ് പറയുന്ന കഥയുടെ ഉറവിടം അന്വേഷിക്കാതെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് ധാര്‍മ്മികതക്ക് എതിരാണെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും ഡല്‍ഹിയില്‍ നജീബിന്റെ ഉമ്മയും സുഹൃത്തുക്കളും വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

നജീബിനെ കാണാതാകുന്നതിന് മുന്‍പ് ഇന്‍റര്‍നെറ്റില്‍ നജീബ് ഏറ്റവും കൂടുതല്‍ തെരഞ്ഞത് ഐഎസുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്നായിരുന്നു ഡല്‍ഹി പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് പൊലീസ് തന്നെ ഇക്കാര്യം നിഷേധിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നജീബിന്‍റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News