പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങി
ചരക്ക് സേവന നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കലാണ് വര്‍ഷകാല സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച അംഗങ്ങള്‍ക്കും മുന്‍ അംഗങ്ങള്‍ക്കും ആദരാഞ്ജലികളര്‍പ്പിച്ച് ലോക്സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ലോക്സഭയിലും രാജ്യസഭയിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചരക്കു സേവന നികുതി ബില്‍ നടപ്പാക്കലാണ് വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. നിരവധി രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാനങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള ശത്രു സ്വത്ത് നിയമഭേദഗതി ബില്‍ രാജ്യസഭയില്‍ ഇന്ന് പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളനം സുഗമമായി പൂര്‍ത്തിയാക്കാനാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വാസം പ്രകടിപ്പിച്ചു.