ജമ്മുവില്‍ വീണ്ടും പാക് വെടിവെപ്പ്; 2 കുട്ടികള്‍ മരിച്ചു
Update: 2018-06-05 16:30 GMT
ആറ് പേര്‍ക്ക് പരിക്കേറ്റു
ജമ്മു കശ്മീരില്‍ വീണ്ടും പാക് വെടിവെപ്പ്. പൂഞ്ചില്‍ രണ്ട് കുട്ടികള്‍ വെടിയേറ്റ് മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. പതിനഞ്ചുകാരിയായ ജാസ്മിന്‍ അക്തറും പത്ത് വയസുള്ള ഇസ്രാര്‍ അഹമ്മദുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.