ജമ്മുവില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് ആക്രമണം; ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

Update: 2018-06-17 04:53 GMT
Editor : Jaisy
ജമ്മുവില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് ആക്രമണം; ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു
Advertising

രാവിലെയാണ് നൌഷേര സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്ക് സൈന്യം ആക്രമണം ആരംഭിച്ചത്.

ജമ്മുവില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. രാവിലെയാണ് നൌഷേര സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്ക് സൈന്യം ആക്രമണം ആരംഭിച്ചത്. പാക് ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടി നല്കുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. നേരത്തെ 2003 ലെ വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാമെന്ന് പാകിസ്താന്‍ ഉറപ്പു നല്‍‍കിയിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News