നീതി ആയോഗില്‍ നിന്ന് സ്മൃതി ഇറാനിയെ നീക്കി
Update: 2018-06-18 06:17 GMT
നീതി ആയോഗിന്‍റെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്ത് നിന്ന് സ്മൃതി ഇറാനിയെ പുറത്താക്കി.
നീതി ആയോഗിന്‍റെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്ത് നിന്ന് സ്മൃതി ഇറാനിയെ പുറത്താക്കി. വാര്‍ത്താവിനിമയ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് നീതി ആയോഗില്‍ നിന്നും സ്മൃതി ഇറാനി പുറത്താക്കിയത്.
മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേകറാണ് സ്മൃതി ഇറാനിയെ നീതി ആയോഗില്‍ നിന്നും നീക്കിയത്. പകരം മന്ത്രി ഇന്ദ്രജിത് സിങിനെ ഉള്‍പ്പെടുത്തി. ജൂണ്‍ 17ന് നീതി ആയോഗിന്‍റെ യോഗം നടക്കാനിരിക്കെയാണ് ഈ മാറ്റം. പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന യോഗമാണ് നടക്കാനിരിക്കുന്നത്.
ഒരു മാസം മുന്‍പ് വാര്‍ത്താവിനിമ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കപ്പെട്ട സ്മൃതി ഇറാനിക്ക് നിലവില്‍ ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ ചുമതലയാണുള്ളത്.