120 സ്ത്രീകളെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ മന്ത്രവാദി അറസ്റ്റില്‍ 

അറുപതുകാരനായ ബാബു അമര്‍പുരി അല്യാസ് ബില്ലുവിനെയാണ് ഫത്തേഹാബാദില്‍ നിന്നും അറസ്റ്റ് ചെയ്തത്

Update: 2018-07-21 05:05 GMT
120 സ്ത്രീകളെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ മന്ത്രവാദി അറസ്റ്റില്‍ 
AddThis Website Tools
Advertising

ഹരിയാനയില്‍ 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോയില്‍ പകര്‍ത്തിയ മന്ത്രവാദി അറസ്റ്റില്‍. അറുപതുകാരനായ ബാബു അമര്‍പുരി അല്യാസ് ബില്ലുവിനെയാണ് ഫത്തേഹാബാദില്‍ നിന്നും അറസ്റ്റ് ചെയ്തത്.

സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം അതു വീഡിയോയില്‍ പകര്‍ത്തുകയും പിന്നീട് ആ ദൃശ്യങ്ങള്‍ ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. 120 ഓളം വീഡിയോ ക്ലിപുകളും പൊലീസിന് ലഭിച്ചു. മന്ത്രവാദിയുടെ ബന്ധുവാണ് ഈ ക്ലിപുകള്‍ പൊലീസിന് കൈമാറിയത്. വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടതായി ഫത്തേഹാബാദ് വനിതാ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് ഇന്‍സ്പെക്ടര്‍ ബിമലാ ദേവി പറഞ്ഞു. പിഡനത്തിരയായവരെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ഉടന്‍ തന്നെ ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തിയ മന്ത്രവാദി തന്നെ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് ബാബു അമര്‍പുരിക്കെതിരെ ഒരു ബലാത്സംഗക്കേസ് രജിസറ്റര്‍ ചെയ്തിരുന്നു. ക്ഷേത്രത്തിനകത്ത് വച്ച് സ്ത്രീയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ ഈ കേസില്‍ മന്ത്രവാദിക്ക് ജാമ്യം ലഭിച്ചു. പൊലീസ് തന്നെ കുടുക്കിയതാണെന്നായിരുന്നു മന്ത്രവാദിയുടെ ആരോപണം.

Tags:    

Similar News