മെഴുതിരി ഊതി, കേക്ക് മുറിച്ച് ജയിലില്‍ കൊലക്കേസ് പ്രതിയുടെ പിറന്നാളാഘോഷം
ഉത്തര്‍പ്രദേശിലെ ഫസിയാബാദ് ടൌണിലുള്ള ജയിലില്‍ ജൂലൈ 23നാണ് സംഭവം നടന്നത്
മെഴുതിരി ഊതിക്കെടുത്തി, കേക്ക് മുറിച്ച് ജയിലില്‍ കൊലക്കേസ് പ്രതിയുടെ പിറന്നാളാഘോഷം. ഉത്തര്‍പ്രദേശിലെ ഫസിയാബാദ് ടൌണിലുള്ള ജയിലില്‍ ജൂലൈ 23നാണ് സംഭവം നടന്നത്. കൊലക്കുറ്റത്തിന്റെ പേരില്‍ അഴിക്കുള്ളിലായ ശിവേന്ദ്ര സിംഗാണ് ജയിലില്‍ പിറന്നാള്‍ ആഘോഷിച്ചത്. ശിവേന്ദ്ര കേക്ക് മുറിക്കുന്നതിന്റെയും മറ്റൊരാള്‍ക്ക് കൊടുക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ജയിലറായ വിനയ് കുമാര്‍ ജയിലില്‍ തനിക്ക് എല്ലാ വിധ സൌകര്യങ്ങളും ലഭ്യമാക്കാറുണ്ടെന്ന് കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് ശിവേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിറന്നാളാഘോഷത്തിന്റെ വീഡിയോ എടുക്കുമ്പോള്‍ ലീക്കാവില്ലെന്ന് ജയില്‍ ജീവനക്കാരന്‍ പറഞ്ഞിരുന്നു. ഇതിനായി തന്റെ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായും ശിവേന്ദ്ര പറഞ്ഞു. പിറന്നാളാഘോഷത്തിനുള്ള കത്തിയും ലൈറ്ററും മെഴുതിരിയുമെല്ലാം ജയിലില്‍ നിന്നു തന്നെയാണ് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ ബാരക്കിന് പുറത്താണ് ജന്‍മദിനാഘോഷം നടന്നതെന്ന് അഭിഭാഷകനായ മാര്‍ത്താണ്ഡ് പ്രതാപ് സിംഗ് പറഞ്ഞു.