മോദി സെയ്ഫി മോസ്ക് സന്ദര്‍ശിച്ചു
ഇന്‍ഡോറിലെ സെയ്ഫി മോസ്കില്‍ നടന്ന ചടങ്ങില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൌഹാന്‍, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് മോദി പങ്കെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍ഡോറിലെ സെയ്ഫി മോസ്ക് സന്ദര്‍ശിച്ചു. ഇമാം ഹൂസൈന്റെ നൂറാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ദാവൂദി ബോറ സമുദായം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് മോദി സെയ്ഫി മോസ്ക്കിലെത്തിയത്. ദാവൂദി ബോറ സമുദായത്തിന്റെ ആത്മീയ നേതാവ് സെയ്ദ്ന മുഫദ്ദാല്‍ സെയ്ഫുദ്ദീനുമായും പ്രധാനമന്ത്രി കൂടിക്കാഴ്‍ച നടത്തി.
ഇന്‍ഡോറിലെ സെയ്ഫി മോസ്കില്‍ നടന്ന ചടങ്ങില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൌഹാന്‍, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് മോദി പങ്കെടുത്തത്. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളുടെ വികസനത്തിന് വലിയ പങ്കാണ് ദേശ സ്നേഹികളായ ദാവൂദി ബോറ സമുദായം നടത്തിയതെന്ന് മോദി പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൂടി മുന്നില്‍കണ്ട് കേന്ദ്രത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മോദിയുടെ പ്രസംഗം.
ചടങ്ങിനുശേഷം ദാവൂദി ബോറ സമുദായ ആത്മീയ നേതാവുമായും മോദി പ്രത്യേകം കൂടിക്കാഴ്ച് നടത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഷിയവിഭാഗത്തില്‍ പെട്ട ദാവൂദി ബോറ സമുദായത്തിന്റെ ആത്മീയ നേതാവുമായി കൂടിക്കാഴ്ച നടത്തുന്നത്.